Flash Story
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

കോഴിക്കോട് : മെഡിക്കൽ കോളജിലുണ്ടായ തീപിടുത്തം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുമെന്നും സാങ്കേതിക അന്വേഷണം തുടങ്ങിയെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട്‌ നൽകി. പൊലീസ് ഫോറെൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയർന്നത്.ഷോർട്ട് സർക്യൂട് മൂലമാവാം എന്നാണ് നിഗമനം.

2026 ഒക്ടോബർ വരെ വാറന്റി ഉള്ള എംആർഐ യുപിഎസ് യൂണിറ്റ് ആണ് അപകടത്തിൽ ആയത്. 6 മാസം മുമ്പ് വരെ മെയ്ൻ്റനൻസ് നടത്തിയതാണ്.  അപകടം ഉണ്ടാകുമ്പോൾ 151 രോഗികൾ ഉണ്ടായിരുന്നു. 114 പേർ ഇപ്പോഴും എംസിഎച്ചി ൽ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടത്തിന് ശേഷം ആശുപത്രിയിൽ ഉണ്ടായ അഞ്ച് മരണങ്ങള്‍ക്കും അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഒരാള്‍ മുന്‍പ് തന്നെ മരിച്ചിരുന്നുവെന്നും മറ്റുള്ളവരുടെ നില അതീവ ഗുരുതരമായിരുന്നെന്നും ചിലര്‍ക്ക് വെന്റിലേറ്റര്‍ സഹായം നല്‍കിയിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പുക ശ്വസിച്ചാണ് രോഗികള്‍ മരിച്ചതെന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി. മൂന്നോളം രോഗികള്‍ തീപിടുത്തവുമായി ബന്ധപ്പെട്ട് മരിച്ചെന്ന ടി സിദ്ദിഖ് എംഎല്‍എയുടെ ആരോപണം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ ഒരു രോഗിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.രോഗിയുടെ കുടുംബത്തിന്റെ പരാതിയിലാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരിക്കുന്നത്. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍ എന്നയാളുടെ മരണത്തിലാണ് കേസ്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് പിന്നാലെ വെന്റിലേറ്റര്‍ സഹായം നഷ്ടപ്പെട്ടതിനാലാണ് ഗോപാലന്‍ മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Back To Top