Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലായെന്ന പ്രചരണം തീര്‍ത്തും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി)യുടെ സ്ഥിരീകരണം. ഇന്ത്യന്‍ വ്യോമസേന പൈലറ്റായ ശിവാനി സിങ് പാകിസ്താന്റെ പിടിയിലായെന്നാണ് ചില പാക് അനുകൂല അക്കൗണ്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്.

ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ അനുകൂല അക്കൗണ്ടുകള്‍ നടത്തിയ ഒട്ടേറെ വ്യാജപ്രചരണങ്ങളാണ് പിഐബി തെളിവുകള്‍ സഹിതം പൊളിച്ചടുക്കിയത്. ഇന്ത്യന്‍ സൈനികര്‍ കരഞ്ഞുകൊണ്ട് സൈനികപോസ്റ്റുകള്‍ ഉപേക്ഷിച്ചുപോകുന്നുവെന്ന് പറഞ്ഞ് ചില വീഡിയോ പാക് അനുകൂല അക്കൗണ്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, എന്ന് ഇത് ഏപ്രില്‍ 27-ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണെന്നും ഇന്ത്യന്‍സൈന്യവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും പിഐബി ഫാക്ട്‌ചെക്ക് വിഭാഗം ‘എക്‌സി’ലൂടെ അറിയിച്ചു.

Back To Top
onwin