Flash Story
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് റോഡ് പരിപാലനം വിലയിരുത്തുന്നതിനായി ചേർന്ന യോഗം
ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ സന്ദർശിച്ചു
ഖരമാലിന്യ സംസ്കരണ പ്ലാൻ്റുകൾ അഞ്ച് മാസത്തിനകം : മന്ത്രി എംബി രാജേഷ്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്


പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിൽ ( 14) നെയാണ് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകൽ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

അതേസമയം പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തി. കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എരുമപ്പെട്ടി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് നിവേദ്യ.

Back To Top