Flash Story
പ്രൊഫസർ എം കെ സാനുവിന് ആദരാജ്ഞലികൾ
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.

തിരുവനന്തപുരം പിഎംജിയില്‍ ടിവിഎസ് ഷോറൂമില്‍ തീപിടുത്തം. തീ നിയന്ത്രണ വിധേയമാക്കി. പരിസരം മുഴുവന്‍ പുക പടര്‍ന്ന സാഹചര്യത്തിൽ ഇത് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവില്‍ മറ്റ് അപകട സാധ്യതകള്‍ ഇല്ല. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അപകട സമയത്ത് ജീവനക്കാരാരും ഇവിടെയുണ്ടായിരുന്നില്ല. 10 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തിരുവനന്തപുരം, ചാക്ക, നെടുമങ്ങാട് കാട്ടാക്കട സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകള്‍ എത്തി. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന മൂന്നു വാഹനങ്ങള്‍ കത്തി നശിച്ച് എന്ന് ഉടമ പറഞ്ഞു.

കെട്ടിടത്തിന്റെ മുകളിലത്തെ ഭാഗത്താണ് തീ പടര്‍ന്നത്. തീപിടുത്തത്തിന്റെ കാരണം എന്താണെന്നതില്‍ വ്യക്തതയില്ല. ഫയര്‍ഫോഴ്‌സ് ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണ്. നിലവില്‍ കെട്ടിടത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് വെള്ളം അകത്തേക്ക് പമ്പ് ചെയ്യുകയാണ്.

പുലര്‍ച്ചെ നാല് മണിയോടെണ് ഇതുമായി ബന്ധപ്പെട്ട വിവരം കിട്ടുന്നതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഷോറൂമിന്റെ താഴെ ഭാഗത്തെ തീ പൂര്‍ണമായും അണച്ചു. മുകള്‍ ഭാഗത്ത് സ്‌പെയര്‍പാര്‍ട്‌സുകളും മറ്റുമാണുള്ളത്. ഇവിടെ ഇപ്പോഴും നടപടികള്‍ തുടരുകയാണ്.

Back To Top