Flash Story
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു
പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്‌ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈ ത്രി സംഗീത സദസ്
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാപ്റ്ററിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു; പി.കെ. കുമാറിനെ ആദരിച്ചു
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌പെയിന്‍ ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നത്.

ഡോ :ജയന്ത സാർക്കറുടെ അകാല നിര്യാണത്തിൽ IISER തിരുവനന്തപുരം അനുശോചിച്ചു

തിരുവനന്തപുരം, 13 സെപ്റ്റംബർ 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) തിരുവനന്തപുരത്തെ സ്കൂൾ ഓഫ് മാത്തമാറ്റിക്സിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയന്ത സാർക്കറുടെ അകാല നിര്യാണത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് അതീവ ദുഃഖം രേഖപ്പെടുത്തി.കഴിഞ്ഞ വർഷം ഡിസംബറിലാണ് ഡോ. ജയന്ത സാർക്കർ IISER തിരുവനന്തപുരത്ത് അധ്യാപകനായി ചേർന്നത്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്തയിൽ നിന്ന് പി.എച്ച്.ഡി. നേടിയ അദ്ദേഹം ഹാർമോണിക് അനാലിസിസ് (Harmonic Analysis) മേഖലയിൽ ഗവേഷണം നടത്തിയിരുന്ന ഗണിതശാസ്ത്രജ്ഞനായിരുന്നു.ഞായറാഴ്ച പുലർച്ചെ IISER തിരുവനന്തപുരം ക്യാമ്പസിലെ റോഡിൽ ഡോ. സാർക്കറെയും അദ്ദേഹത്തിന്റെ മോട്ടോർസൈക്കിളിനെയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.ഡോ. ജയന്ത സാർക്കറുടെ അകാല വിയോഗത്തിൽ IISER തിരുവനന്തപുരം സമൂഹം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവരോട് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.അദ്ദേഹത്തിന്റെ അകാല നിര്യാണം IISER തിരുവനന്തപുരത്തിനും ഗണിതശാസ്ത്ര ഗവേഷണ സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണ്.

Back To Top
onwin