Flash Story
95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു
വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം VIROCON 2026 ഇന്ന് (11-11-2026) തിരുവനന്തപുരത്ത് ആരംഭിക്കും
ഇന്ത്യയുടെ സംസ്കാരികപ്പെരുമ വിളിച്ചോതി ഭാരത് പർവ്; കൺടൻ്റ് ക്രിയേറ്റർമാർക്കായുള്ള പിഐബിയുടെ പര്യടനത്തിന് തുടക്കം
ഓപ്പറേഷൻ തൂഫാന്‍: 15830 പേര്‍ അറസ്റ്റില്‍കേസുകളുടെ എണ്ണം 14661 ആയി ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പോലീസ് സുസജ്ജമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കാനറാ ബാങ്ക് സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കുന്നു
രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ
ദേശീയപാത 66: ഇഞ്ചക്കൽ – കഴക്കൂട്ടം ഭാഗത്തെ നിർമാണ പുരോ​ഗതി വിലയിരുത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും.സെക്രട്ടറിയേറ്റിൽ തൊഴിൽ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരും സർവീസ് കോൺട്രാക്ടറായ ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ബോണസ് വിഷയത്തിൽ സമവായത്തിലെത്തിയത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്മെൻ്റ് പ്രതിനിധികളും ഒപ്പു വച്ചു.108 ആംബുലൻസ് സേവനത്തിന്റെ സുഗമമായ പ്രവർത്തനത്തിൽ ജീവനക്കാർ വഹിക്കുന്ന നിർണ്ണായക പങ്കിനെ സംസ്ഥാന സർക്കാർ വിലമതിക്കുന്നതായി മന്ത്രി ബിന്ദു കൃഷ്‌ണ വ്യക്തമാക്കി. പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ തൊഴിലാളികൾക്കും മാനേജ്മെൻ്റിനും സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നും പിന്മാറുന്നതായി ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബീനാ മോൾ വർഗീസ്, ജില്ലാ ലേബർ ഓഫീസർമാർ മാരായ രജിത, ചിത്രാ രാജൻ,കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ജനറൽ മാനേജർ രാകേഷ് ആർ യു , ഡപ്യൂട്ടി ജനറൽ മാനേജർ മിബിൻ ബാബു എം, മാനേജ്‌മെന്റ് പ്രതിനിധികളായ ശരവണൻ എ ,ജിതിൻ മാത്യു,തൊഴിലാളി യൂണിയൻ പ്രതിനിധികളായ ആർ. ചന്ദ്രശേഖരൻ, വി ജെ ജോസഫ്, ജാക്സൺ ജേക്കബ്, രാജീസ് വി ആർ, താന്നിവിള സതി, വി ശിവദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Back To Top
onwin