Flash Story
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ
നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു

റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ മണ്ണിടിച്ചിലുണ്ടായത്. രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് വലിയ പാറകള്‍ വീണുകിടക്കുന്നതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം. ആളപായമില്ല.

സിക്കിമില്‍ കനത്ത മഴ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. യുക്സോം-താഷിഡിംഗ് മേഖലയില്‍ റിംബിയെയും ഖേചുപെരിയെയും ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്. റോഡിനിരുവശത്തുമുള്ള ദുര്‍ബല പ്രദേശങ്ങളില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കാമെന്നും മഴയ്ക്ക് ശമനമില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നില്‍ക്കാതെ പെയ്യുന്ന മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.

Back To Top
onwin