
തിരുവനന്തപുരം ആഗോള കലാസാംസ്‌കാരിക പ്രസ്ഥാനമായ ഭാവലയയുടെ ( ഭാവലയ ആർട്ട് & കൾചർ ഫൌണ്ടേഷൻ ) ബാനറിൽ ലഹരിക്കെതിരെ ഒരുക്കിയ ഹ്രസ്വചിത്രം ‘പാറൂ തൈക്കാടുള്ള ഗണേശം സൂര്യ നാടക കളരിയിൽ ജൂൺ 13 നു വൈകുന്നേരം 5 മണിക്ക് പ്രദർശിപ്പിക്കും
ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ഏറ്റെടുത്തിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ആദ്യപ്രദർശനം കലാസ്നേഹിയും ശാസ്ത്രജ്ഞനുമായ സൂര്യ കൃഷ്ണമൂർത്തിയാണ് ഉദ്ഘാടനം ചെയ്യുക ഭാവലയയുടെ സ്ഥാപകനും ചെയർമാനും, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനുമായ ഡോ ജെ രത്നകുമാർ മുഖ്യ പ്രഭാഷണം നടത്തും.
37 മിനിറ്റ് ധൈർഘ്യമുള്ള സിനിമ. പ്രവാസ ലോകത്ത് കുടുംബം നേരിടേണ്ടി വരുന്ന അതീവ സംഘർഷഭരിതമായ അവസ്ഥകളിലൂടെ കടന്നു പോകുന്ന പാറു, ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെയുള്ള താക്കീതു കൂടിയാണ്. ഒരു വിപത്ത് അത് വ്യക്തിപരമായി ബാധിക്കുന്നത് വരെ പ്രതിഷേധിക്കാത്ത സമൂഹത്തിൻറെ കാപട്യത്തിന് നേർക്കുള്ള കണ്ണാടിയായി മാറുന്ന അനുഭവമായിരിക്കും പാറുവെന്നും, നമ്മുടെ സഹജീവികളോടു നമ്മൾ പുലർത്തേണ്ട ആത്മാർത്ഥതയുടെയും പ്രതിബദ്ധതയുടെയും ആഹ്വാനം കൂടിയാകുമെന്നും നിർമാതാക്കളായ ഡോ ജെ രത്നകുമാർ, സീ പ്രൈഡ് എംഡി മുഹമ്മദ് അമീൻ, നൂർ പ്രെസ്റ്റിജ് എംഡി സജിമോൻ ജോർജ് എന്നിവർ പറഞ്ഞു. വേൾഡ് മലയാളി ഫെഡറേഷൻ്റെ പ്രമുഖ നേതാക്കൾ പ്രദർശനത്തിൽ പങ്കെടുക്കും.
പാറുവിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രമുഖ മാധ്യമപ്രവർത്തകൻ കബീർ യൂസുഫാണ്. അനിത രാജൻ, സോമസുന്ദരൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്നു. അഷർ ഷാ. കിരൺ ഹരിപ്രസാദ്. ആശ കിരൺ എന്നിവരെ കൂടാതെ മാസ്റ്റർ വിശ്രുത്. റയാൻ ജോർജ്, വിനോദ് രാഘവൻ, ജയൻ കാഞ്ഞങ്ങാട് എന്നിവരാണ് മറ്റു നടീനടന്മാർ വിഷ്‌ണു വേണുഗോപാൽ ആണ് ക്യാമറ. നിരവധി ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ജാഫർ പിസി ആണ് ചിത്ര സംയോജനം. സീമ സോമസുന്ദരൻ സഹ സംവിധായികയും ഇന്ദു ബാബുരാജ് ക്രീയേറ്റീവ് കണ്‌സൾറ്റൻ്റുമാണ് പാകിസ്‌താനി കലാകാരി അസ്രാ അലിം ആണ് മേക്കപ്പ് ദാർസൈത് ഇന്ത്യൻ സ്‌കൂൾ മലയാള വിഭാഗം മേധാവി കല സിദ്ധാർത്ഥൻ രചിച്ച കവിത, അർച്ചന വിജയകുമാർ ഹ്യദയഹാരിയായി ആലപിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ഗൗത വും റെക്കോർഡിങ് അജി കൃഷ്‌ണയും ഡബ്ബിങ് നി സാം മെലഡി യും നിർവ്വഹിച്ചിരിക്കുന്നു. ഇവരെക്കൂടാതെ, തലശ്ശേരി ഗവണ്മെൻ്റ് ബ്രണ്ണൻ ഹയർ സെക്കൻററി സ്‌കൂൾ വിദ്യാർഥികളായ തീർതഥന, ദേവിക മഹേഷ്. ശ്രീരാഗ് ദിനേശ്, അമർനാഥ്, യെദുദേവ്, ഹർജിത്, ദേവനന്ദ് മനോജ്, അനയ രെജീഷ്, ശ്രീനന്ദ്, നിധിൻ എന്നിവരും ഹ്രസ്വചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരിക്കുന്നു.