Flash Story
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്തുവരികയാണ് രഞ്ജിത.

കേരള ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സ് ആയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത് കോഴഞ്ചേരി ആശുപത്രിയില്‍ നഴ്‌സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക് എത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.

വീട്ടില്‍ രണ്ട് മക്കളും അമ്മയുമാണുള്ളത്. മൂത്തമകന്‍ പത്താം ക്ലാസിലും ഇളയ മകള്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. രഞ്ജിതയുടെ അമ്മ തുളസി കുട്ടിയമ്മ ക്യാന്‍സര്‍ രോഗിയാണ്. വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് ഉടന്‍തന്നെ നടത്താന്‍ ഇരിക്കുകയായിരുന്നു.

Back To Top
onwin