Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

Back To Top
onwin