Flash Story
മരിച്ചനിലയിൽ കാണപ്പെട്ടു.
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; ഒരു ഗ്രാമം ഒലിച്ചു പോയി, 50ലേറെ പേരെ കാണാനില്ല
ഫോണ്‍ ചോര്‍ത്തല്‍: പി.വി.അന്‍വറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു
ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്: പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ

യുഡിഎഫ് മറന്നാലും കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിനെ നിലമ്പൂരിന് മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിൻ്റെ മകളെഴുതിയ എഫ്ബി കുറിപ്പ് രാഷ്ട്രീയ മേഖലകളിൽ കത്തി പടരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് നിലമ്പൂരുകാരുടെ മനസിലെരിയുന്ന കനലിനെ കുറിച്ച് കഴിഞ്ഞ തവണ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശിൻ്റെ മകള്‍ നന്ദന പ്രകാശ്. കുറിച്ചത്.

അച്ഛൻ്റെ ഓര്‍മ്മകള്‍ക് മരണമില്ല ..! ജീവിച്ചു മരിച്ച അച്ചനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എൻ്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അഛ്ചൻ്റെ പച്ച പിടിച്ച ഓര്‍മകള്‍ ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്.’അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും.”ആ ഓര്‍മ്മകള്‍ മാത്രം മതി എൻ്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍.’???? എന്നായിരുന്നു വി വി പ്രകാശിൻ്റെ മകള്‍ നന്ദന പ്രകാശ് അന്ന് കുറിച്ചത്. ഇന്ന് നിലമ്പൂര്‍ വീണ്ടും ജനവിധി തേടുമ്പോള്‍, അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പില്‍, അദ്ദേഹത്തിൻ്റെ ചിത്രം പങ്കുവച്ച് ആ ദുഃഖം പ്രകടിപ്പിച്ചിരിക്കുകയാണ് നന്ദന.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്, വി വി പ്രകാശൻ്റെ വീട്ടിലെത്തി അദ്ദേഹത്തിൻ്റെ കുടുംബത്തിനെ കണ്ടിരുന്നു, യുഡിഎഫ് സ്ഥാനാര്‍ഥി പോകുന്നില്ലേ, എന്ന ചോദ്യത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി എവിടെ പോകണമെന്ന് അവര്‍ തീരുമാനിച്ചു കൊള്ളാമെന്ന ധിക്കാരപരമായ മറുപടിയായിരുന്നു പ്രതിപക്ഷ നേതാവ് നല്‍കിയത്. ഇതിനെതിരെ യുഡിഎഫില്‍ തന്നെ അതൃപ്തി ഉയര്‍ന്ന് വരികയും ചെയ്തിരുന്നു. നിലവില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പെന്ന വേദന വി വി പ്രകാശിൻ്റെ മകള്‍ പങ്കുവയ്ക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ പോരില്‍ പ്രതിസന്ധി ഘട്ടത്തിലായ പ്രവര്‍ത്തകരുടെ കമന്റുകളും കാണാം.

Back To Top