
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ഞാൻ വന്നപ്പോൾ പറഞ്ഞത്, അതിനർത്ഥം വഴങ്ങും എന്നല്ലെന്നും ഗവർണർ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ പറഞ്ഞു. ആരേയും ലക്ഷ്യമിടാനില്ല. ഈ അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതെ സമയം, ഭാരതാംബ ചിത്ര വിവാദത്തില്‍ വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ഞാൻ വന്നപ്പോൾ പറഞ്ഞത്, അതിനർത്ഥം വഴങ്ങും എന്നല്ലെന്നും ഗവർണർ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ പറഞ്ഞു. ആരേയും ലക്ഷ്യമിടാനില്ല. ഈ അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷിക ദിനത്തിലാണ് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ആര്‍എസ്എസ് അനുകൂല പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പതിവുപോലെ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രവും നിലയുറച്ചു. ബിജെപി നേതാക്കാളായ വി വി രാജേഷ്, പി കെ കൃഷ്ണദാസ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഭാരതാംബ ചിത്രവിവാദം ഉയര്‍ന്നതോടെ നിലപാട് കടുപ്പിച്ച് സര്‍ലകലാശാല രജിസ്ട്രാര്‍ രംഗത്തെത്തി. ചിത്രം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് എതിരാണെന്നും നിയമാവലിയില്‍ അത് പ്രതിപാദിച്ചിട്ടുണ്ടെന്നും രജിസ്ട്രാര്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കുമെന്ന് സംഘാടകര്‍ ഒപ്പിട്ടു നല്‍കിയിരുന്നു. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്നും രജിസ്ട്രാര്‍ നിലപാട് വ്യക്തമാക്കി. ഈ സമയം തന്നെ സര്‍വകലാശാലയുടെ പരിസരത്ത് എസ്എഫ്‌ഐയും കെഎസ്‌യുവും ശക്തമായ പ്രതിഷേധം നടത്തി