
തിരുവനന്തപുരം നരുവാമൂട് പോളിടെക്നിക് വിദ്യാർത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാറിൻ്റെയും ദിവ്യയുടെയും മകൾ മഹിമ സുരേഷ്(20) ആണ് മരിച്ചത്. വീട്ടിൽ നിന്ന് നിലവിളിയും പുകയും മറ്റും ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വീടിൻ്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറി മഹിയമയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. വീട്ടിലെ അടുക്കളയിൽ വച്ചാണ് മഹിമ തീകൊളുത്തിയത്. വീടിൻ്റെ മുൻവാതിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
കൈമനം വനിത പോളിടെക്‌നിക്കിലെ കൊമേഴ്ഷ്യൽ പ്രാക്ടീസ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മഹിമ. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.