
ചിയാങ്മായ്: യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ തായ്‌ലന്‍ഡിനെ പരാജയപ്പെടുത്തി മലയാളി താരം മാളവിക അടങ്ങുന്ന ഇന്ത്യന്‍ വനിതകള്‍ 2026-ലെ ഏഷ്യാ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി.
ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യന്‍ വനിതകള്‍ യോഗ്യതാ റൗണ്ടിലൂടെ ഏഷ്യ കപ്പിലേക്ക് യോഗ്യത നേടുന്നത്. യോഗ്യതാ മത്സരങ്ങള്‍ ഇല്ലാതിരുന്ന 2003-ലാണ് ഇന്ത്യ അവസാനമായി ഏഷ്യ കപ്പില്‍ കളിക്കുന്നത്.
ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യ തായ്‌ലന്‍ഡിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തിയത്. സംഗീത ബസ്‌ഫോറിന്റെ ഇരട്ട ഗോളിലാണ് (28,74) ഇന്ത്യ തായ്‌ലന്‍ഡിനെ തകര്‍ത്തത്.
തായ്‌ലന്‍ഡിനെതിരായ വിജയമുള്‍പ്പെടെ യോഗ്യതാ റൗണ്ടിലെ കളിച്ച നാല് മത്സരങ്ങളിലും ഇന്ത്യ വിജയം നേടി.