
തിരുവനന്തപുരം; പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി തിരുവനന്തപുരം ജില്ല ലീഗൽ സർവീസസ് അതോറിറ്റി കെഎസ്ആർടിസിയുമായി സഹകരിച്ച് നടത്തിയ മനോ ന്യായ- നഗരക്കാഴ്ചകൾ വ്യത്യസ്തമായി
ശാസ്തമംഗലം ജംഗ്ഷനിൽ വച്ച് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ് ഷംനാദ് ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര ഉദ്ഘാടനം ചെയ്തു.
സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടർ പ്രീതി ജയിംസ്, ആർഎംഒ ടിങ്കു വിൽസൺ, പാനൽ അഭിഭാഷകർ, പാര ലീഗൽ വാളണ്ടിയർമാർ മറ്റു പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
നഗരക്കാഴ്ചകൾ എന്ന കെഎസ്ആർടിസി റൈഡ്- ഡബിൾഡക്കർ ബസ്- ശാസ്തമംഗലത്തു നിന്നും ആരംഭിച്ച കവടിയാർ മ്യൂസിയം വി.ജെ.ടി ഹാൾ, ലുലു മാൾ, ശംഖുമുഖം, വേളി എന്നിവിടങ്ങളിലൂടെ നഗരം ചുറ്റി തിരികെ ശാസ്തമംഗലത്ത് അവസാനിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലെ 30 ഓളം പേരാണ് യാത്രയിൽ പങ്കാളികളായത്.
ഫോട്ടോ കാപ്ഷൻ; സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ നഗരക്കാഴ്ച യാത്ര ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ് ഷംനാദ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.