Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

തിരുവനന്തപുരം; പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി തിരുവനന്തപുരം ജില്ല ലീഗൽ സർവീസസ് അതോറിറ്റി കെഎസ്ആർടിസിയുമായി സഹകരിച്ച് നടത്തിയ മനോ ന്യായ- നഗരക്കാഴ്ചകൾ വ്യത്യസ്തമായി
ശാസ്തമംഗലം ജംഗ്ഷനിൽ വച്ച് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ് ഷംനാദ് ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര ഉദ്ഘാടനം ചെയ്തു.
സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടർ പ്രീതി ജയിംസ്, ആർഎംഒ ടിങ്കു വിൽസൺ, പാനൽ അഭിഭാഷകർ, പാര ലീഗൽ വാളണ്ടിയർമാർ മറ്റു പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

നഗരക്കാഴ്ചകൾ എന്ന കെഎസ്ആർടിസി റൈഡ്- ഡബിൾഡക്കർ ബസ്- ശാസ്തമംഗലത്തു നിന്നും ആരംഭിച്ച കവടിയാർ മ്യൂസിയം വി.ജെ.ടി ഹാൾ, ലുലു മാൾ, ശംഖുമുഖം, വേളി എന്നിവിടങ്ങളിലൂടെ ന​ഗരം ചുറ്റി തിരികെ ശാസ്തമംഗലത്ത് അവസാനിച്ചു. മാനസികാരോ​ഗ്യ കേന്ദ്രത്തിലെ 30 ഓളം പേരാണ് യാത്രയിൽ പങ്കാളികളായത്.

ഫോട്ടോ കാപ്ഷൻ; സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ന​ഗരക്കാഴ്ച യാത്ര ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ് ഷംനാദ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

Back To Top
onwin