Flash Story
വിധവ പെൻഷൻ വാങ്ങാനെത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു:
മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം സംഭവിച്ചതാണ് കാരണം
അറുപത് എസ് ഐമാര്‍ കൂടി കര്‍മപഥത്തിലേക്ക്
മൂകാംബിക ദർശനം നടത്തി വി.ഡി സതീശൻ.
ലെഫ്റ്റനന്റ് ജനറൽ വിജയ് ബി നായർ സൈനിക യുദ്ധ പരിശീലന ആസ്ഥാനത്ത് ഇൻഫൻട്രി സ്കൂൾ കമാൻഡന്റായി ചുമതലയേറ്റു
അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു.
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

വിജയ്‌യുടെ പ്രചാരണവാഹനം തട്ടിയുള്ള അപകടത്തില്‍ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. കരൂര്‍ അപകടത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഐജി അസ്‌റ ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരിലേക്ക് തിരിച്ചു.

  ഇരുചക്രവാഹനത്തില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയ വിജയ്‌യുടെ കാരവാന്‍ പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു പൊലീസ് നീക്കം. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിച്ചില്ല എന്നുള്‍പ്പടെ വിജയ്‌യെ രൂക്ഷമായ വിമര്‍ശിക്കുന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും പുറത്തുവന്നിരുന്നു.

കഴിഞ്ഞ ശനിയാഴ്ച നാമക്കലില്‍ നിന്നും കരൂരിലേക്ക് എത്തുമ്പോള്‍ ആയിരുന്നു അപകടം. അപകടമുണ്ടായിട്ടും വിജയ്‌യുടെ വാഹനം നിര്‍ത്താതെ പോയതില്‍ പൊലീസ് കേസെടുക്കാത്തത് മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം നീതി പുലരും എന്നാണ് പ്രതീക്ഷയെന്ന് ആദവ് അര്‍ജുന ഡെറാഡൂണില്‍ പറഞ്ഞു.

അപകടം അന്വേഷിക്കാന്‍ കോടതി നിയോഗിച്ച പ്രത്യേക സംഘത്തില്‍ രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ആണുള്ളത്. മറ്റ് അംഗങ്ങളെ സംഘത്തലവനായ അസ്ര ഗാര്‍ഗ് ഐപിഎസിന് തീരുമാനിക്കാം.

Back To Top
onwin