Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി


ശബരിമല സ്വർണമോഷണത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ ദേവസ്വം ജീവനക്കാരായ 10 പേർ കേസിൽ പ്രതികളാണ്.ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് കേസെടുത്തത്. മോഷണം,വിശ്വാസ വഞ്ചന,ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, മുൻ തിരുവാഭരണം കമീഷ്ണർമാരായ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ ഡി സുധീഷ് കുമാർ, വി എസ് രാജേന്ദ്രപ്രസാദ്, അസി. എൻജിനിയർ കെ സുനിൽകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ രാജേന്ദ്രൻ നായർ എന്നിവരാണ് മറ്റ് പ്രതികൾ.ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കസ്റ്റഡി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.

Back To Top
onwin