Flash Story
ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അനന്തപുരിയിലെ ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റ് പരിപാടിയുടെ പന്തൽ കാൽ നാട്ടുകർമ്മം ഇന്ന് (ഡിസംബർ 16, ചൊവ്വാഴ്ച) ഉച്ചയ്ക്ക് 1.30 മണിക്ക് നടന്നു.

യാക്കോബയ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ ഈ വിശുദ്ധ കർമ്മം നിർവഹിച്ചു.

ഡിസംബർ 21 മുതൽ ജനുവരി 1 വരെ പാളയം എൽ.എം.എസ് ക്യാമ്പസിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ഈ ചടങ്ങിൽ മത–സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS, കേരള ടൂറിസം വകുപ്പ്, വിവിധ ക്രൈസ്തവേതര സാമൂഹിക–സാംസ്കാരിക–ആത്മീയ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജാതി–മത ഭേദമന്യേ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Back To Top
onwin