Flash Story
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും

പോത്തന്‍കോട് : ശിവഗിരി തീര്‍ത്ഥാടകര്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. രാവിലെ 9.00 മണിക്ക് ആശ്രമത്തിലെത്തിയ തീര്‍ത്ഥാടകരെ മാതൃമണ്ഡലം ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാന തപസ്വ, സ്വാമി ശ്രീജിത് ജ്ഞാന തപസ്വി, ബ്രഹ്മചാരി ദര്‍ശില്‍ ഭട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രാര്‍ത്ഥനാലയം, പര്‍ണ്ണശാല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച തീര്‍ത്ഥാടകര്‍ സഹകരണ മന്ദിരത്തില്‍ യോഗം ചേര്‍ന്നു.

ശിവഗിരി മഠവും ശാന്തിഗിരി ആശ്രമവും ചേര്‍ന്ന് സമൂഹത്തില്‍ നിരവധി പ്രവർത്തനങ്ങൾ നടത്തുവാന്‍ കഴിയുമെന്ന് പദയാത്ര നയിച്ച ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ അഭിപ്രായപ്പെട്ടു.
ശിവഗിരി മഠം പ്രസിഡണ്ട് സ്വാമികൾ ജനറൽ സെക്രട്ടറി സ്വാമികൾ അതോടൊപ്പം എല്ലാ സ്വാമിമാരും ഗുരുധർമ്മ പ്രചരണസഭയും എല്ലാപ്പോഴും ആഗ്രഹിക്കുന്നത് സമന്വയ ആധ്യാത്മിക ബോധം ലോക ജനസമൂഹത്തില്‍ ഉയർത്തി എടുക്കുക എന്നതാണെന്ന് സ്വാമി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന് എല്ലാ സമുദായങ്ങളിലും എല്ലാ മതസ്ഥരിലും ശിഷ്യ പരമ്പരകൾ ഉണ്ട് എന്നുള്ളതാണ്. അത് തന്നെയാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന ഗുരുദേവ തത്വത്തിലൂടെ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കിയത്. ജനസമൂഹത്തിൽ ഐശ്വര്യങ്ങളിലേക്ക് മനുഷ്യസമുദായത്തെ ഒന്നാക്കി മാറ്റുന്നതിലേക്ക് എത്തിക്കുവാൻ സാധിച്ചത്.
ഏകത്വം എന്ന ആ മഹത്തായ ആശയം തന്നെയാണ് ശാന്തിഗിരി ആശ്രമത്തിന്റെയും ആധ്യാത്മികമായിട്ടുള്ള പ്രവർത്തനങ്ങൾ പ്രായോഗികതലത്തിലെത്തിക്കുന്നത്.
ഇന്നത്തെ പദയാത്ര ത്യാഗപൂർണ്ണമായിട്ടും നിസ്വാർത്ഥമായിട്ടും നാടിന്റെ നാനാഭാഗങ്ങളിലുള്ള ജനങ്ങൾ ഒരുമിച്ച് ഏറ്റവും കൂടുതൽ ആഗ്രഹിച്ച പ്രകാരം എല്ലാവരും ചേര്‍ന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വന്നു ചേർന്ന് പ്രാർത്ഥന നടത്തി ഗുരുപൂജ പ്രസാദം കഴിച്ച് കരുണാകര ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി പ്രയാണം സമാരംഭിക്കണം എന്നുള്ളതായിരുന്നുവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.93-ാംമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ വിളംബര യാത്രയാണ് ഇത്. ഡിസംബര്‍ 14 ന് ആരംഭിച്ച യാത്ര നാളെ (ഡിസംബര്‍ 18ന്) വര്‍ക്കല സമാധിയില്‍ സമാപിക്കും.

Back To Top
onwin