Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

തിരുവനന്തപുരം നഗരസഭയുടെ
47- മത് മേയറായി വി.വി രാജേഷ് അധികാരമേറ്റു. കോർപ്പറേഷൻ ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

51 വോട്ടുകൾ നേടിയാണ് വി.വി രാജേഷ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി ആർ.പി ശിവജിക്ക് 29 വോട്ടും യു.ഡി.എഫിന്റെ കെ.എസ് ശബരീനാഥന് 17 വോട്ടും ലഭിച്ചു.

കൊടുങ്ങാനൂർ വാർഡിൽ നിന്ന് എൻ ഡി എ യുടെ സ്ഥാനാർത്ഥി യായാണ് വി.വി രാജേഷ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കരുമം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആശാനാഥ്‌ ജി.എസ് ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു. മേയർ വി.വി രാജേഷ് സത്യവാചകം ചൊല്ലി കൊടുത്തു.

ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ആശാ നാഥ് 50 വോട്ടുകൾ നേടി. എൽ ഡി എഫിന്റെ രാഖി രവികുമാറിന് 28 വോട്ടുകളും യുഡിഎഫിന്റെ മേരിപുഷ്പത്തിന് 19 വോട്ടും ലഭിച്ചു.

കോർപ്പറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ജഹാംഗീർ.എസ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സ്മിതാ റാണി. സി. എസ്, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Back To Top
onwin