Flash Story
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും

തിരുവനന്തപുരം :
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലയിൽ ഒരു നിയമസഭ സീറ്റ് വാങ്ങിച്ചേക്കും എന്നറിയുന്നു അവരുടെ പഴയ സീറ്റായ തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലം ആയിരിക്കും വാങ്ങിക്കുക. ഇതിന്റെ ചർച്ചകൾ നടന്നു വരുന്നതായി അറിയുന്നു സീറ്റ് കിട്ടുകയാണെങ്കിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ തിരുവനന്തപുര ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് ആയിരിക്കും മത്സരിക്കുക. നേരത്തെ പി എ മുഹമ്മദ് കണ്ണ് എംഎൽഎ മത്സരിച്ച് രണ്ട് പ്രാവശ്യം വിജയിച്ച സീറ്റാണ് .ആന്റണി രാജു എംഎൽഎ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിക്ക് അടുത്ത തവണ വെസ്റ്റ് മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയില്ല. അങ്ങനെ വരികയാണെങ്കിൽ ഒരു തീരപ്രദേശത്ത്കാരനെ മത്സരിപ്പിക്കാനാണ് യുഡിഎഫിന് ഇപ്പോഴത്തെ തീരുമാനം. നാളെ കോഴിക്കോട് നടക്കുന്ന മുസ്ലിംലീഗിന്റെ സംസ്ഥാന പ്രവർത്തകസമിതി യോഗം ഈ സീറ്റിനെ കുറിച്ച് ചർച്ച നടത്തുമെന്ന് അറിയുന്നു. മുസ്ലിംലീഗിന്റെ തിരുവനന്തപുരം ജില്ലാ നിരീക്ഷകരായ അലവി സാഹിബും പാർട്ടി വൈസ് പ്രസിഡന്റുമായ സിപി ബാവാ ഹാജിയുമായും പാണക്കാട് തങ്ങൾ ഇക്കാര്യം ചർച്ച നടത്തിയതായി അറിയുന്നു. തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലം തിരിച്ചു വാങ്ങിക്കണം എന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ നടന്ന മുസ്ലീംലീഗ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യുഡിഎഫിന്റെ സജീവ പരിഗണനയിലാണ് യുഡിഎഫിന് നേരത്തെ വേരോട്ടം ഉണ്ടായിരുന്ന മണ്ഡലങ്ങളിൽ ഒന്നാണ് സെൻട്രൽ നിയോജകമണ്ഡലം മുൻ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും, അന്തരിച്ച മുൻതുറമുഖ വകുപ്പ് മന്ത്രിയും സിഎംപി നേതാവുമായി എം വി രാഘവൻ തുടങ്ങിയവർ മത്സരിച്ചു. വൻഭൂരിപക്ഷത്തിൽ ജയിച്ച സീറ്റാണ് അന്നത്തെ യുഡിഎഫ് നേതാവായിരുന്ന ആന്റണി രാജു പിന്നീട് മത്സരിച്ച് വിജയിച്ചത്. ബീമാപള്ളി,പൂന്തുറ, വലിയതുറ, ശങ്കുമുഖം, വള്ളക്കടവ്, വെട്ടുകാട് തുടങ്ങിയ തീരെ പ്രദേശങ്ങൾ അടങ്ങുന്ന സ്ഥലമാണ് സെൻട്രൽ നിയോജക മണ്ഡലം. കോൺഗ്രസിന്റെ സ്ഥാനാർത്ഥികളായി കരുണാകരന്റെ മകൻ കെ മുരളീധരനും ടീ ശരത് ചന്ദ്രപ്രസാദും മുൻമന്ത്രി വിഎസ് ശിവകുമാറും ഈ സീറ്റിനായി രംഗത്തുണ്ട് തീരപ്രദേശത്തെ ഒരു വനിതയെ നിർത്താനാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ തീരുമാനം എന്നറിയുന്നു രാഹുൽ ഗാന്ധിയുടെ നോമിനി ആയിരിക്കും അങ്ങനെ വന്നാൽ മത്സരിക്കുക.

Back To Top
onwin