Flash Story
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും

ആർമി ഡെന്റൽ കോർപ്‌സിന്റെ (എഡിസി) 85-ാം വാർഷികം പാങ്ങോട് സൈനിക കേന്ദ്രത്തിലെ മിലിട്ടറി ഡെൻ്റൽ സെൻ്ററിൽ ഇന്ന് ആഘോഷിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മുഖ്യാതിഥിയായിരുന്നു. ഡെന്റൽ സെന്ററിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം ആശംസകൾ നേർന്നു. ഡെൻ്റൽ സെൻ്ററിൻ്റെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ വിജയ് ലാൽ, ഡെന്റൽ ഓഫീസർ ക്യാപ്റ്റൻ പ്രണവ് എസ് നാഥ്, സർവീസിലുള്ളവരും വിരമിച്ച ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

നമ്മുടെ സൈനികരുടെ ആരോഗ്യം, പ്രതിരോധശേഷി, പോരാട്ടവീര്യം എന്നിവ ഉറപ്പാക്കുന്ന യൂണിഫോം ധരിച്ച രോഗശാന്തിക്കാരായ ആർമി ഡെന്റൽ കോർപ്സ് 1941 ൽ സ്ഥാപിതമായതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഫെബ്രുവരി 1 ന് അതിന്റെ സ്ഥാപകദിനം ആഘോഷിക്കുന്നു.
വാർഷികാഘോഷത്തിൻ്റെ ഭാഗമായി, തിരുവനന്തപുരത്തെ മിലിട്ടറി ഡെന്റൽ സെന്ററിലെ രണ്ട് ധീര സൈനികർ ദക്ഷിണേന്ത്യയിലെ ഏറ്റവും കഠിനമായ വെല്ലുവിളികളിലൊന്നായ അഗസ്ത്യാർകൂടം സീസണൽ ട്രെക്കിങ് നടത്തി.

Back To Top
onwin