Flash Story
കേരള ഗേൾസ് ബറ്റാലിയൻ എൻ. സി. സി കേഡറ്റുകൾക്കായുള്ള വാർഷിക പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 17 മുതൽ 26 വരെ ജഗതിയിലുള്ള ഡെഫ് ആൻഡ് ഡം സ്‌കൂളിൽ നടത്തപ്പെടുന്നു.
ഇന്നലെ വരെ ഒരുമിച്ചുണ്ടായിരുന്നതിൽ ഒരു അധ്യാപകൻ മാത്രം ബാക്കി
വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി :
പാലക്കാട്‌ കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ്സ് പൊട്ടി
നിതിൻ രാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സ്പീക്കർ എ എൻ ഷംസീർ നിതിൻ രാജിന്റെ വീട്ടിൽ എത്തി
എസ് എസ് മനോജ്‌ വീണ്ടും ദേശീയ സെക്രട്ടറി
ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസ്,
ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ് 3 പുതിയ കോഴ്സുമായി :
പാകിസ്താനിൽ – സിറിഞ്ച് ആവർത്തിച്ച് ഉപയോഗിച്ച് 331 കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ചു.

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത ഏറെയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിങ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് ജയം ആവര്‍ത്തിക്കാന്‍ നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടിയിരുന്നത്. തൃപ്പൂണിത്തുറയില്‍ കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ആ മണ്ഡലത്തില്‍ വിജയത്തുടര്‍ച്ചയ്ക്കായി രമേഷ് പിഷാരടിയുടെ പേര് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പാലക്കാട് മത്സരിക്കാമെന്ന് പിഷാരടി സന്നദ്ധത അറിയിച്ചതോടെ അത്തരം ചര്‍ച്ചകളും അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്.

Back To Top
onwin