Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങവെ, സർക്കാരിന്റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന പുതിയ പ്രചാരണ വീഡിയോയുമായി എൽഡിഎഫ്. നടി ഭാവനയാണ് ഈ വീഡിയോയിലെ പ്രധാന ആകർഷണം. വീണ്ടും തുടരും, നമ്മൾ തുടരും എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ഭാവനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രികൾ, സ്കൂളുകൾ, വാട്ടർ മെട്രോ തുടങ്ങിയ വികസന പദ്ധതികൾക്കൊപ്പം ക്ഷേമ പെൻഷൻ വിതരണവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവന ബൈക്കിൽ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുന്നതാണ് പരസ്യത്തിന്റെ പ്രമേയം.

സെറ്റല്ലേ… നമ്മളീ യാത്ര തുടരും എന്ന ഭാവനയുടെ വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്. പെൺപോരാട്ടത്തിന് എൽഡിഎഫ് സർക്കാർ 3.0 എന്ന ആശയത്തോടെ വനിതാ ദിനത്തിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുമ്പ് റാപ്പർ വേടൻ ആലപിച്ച “കാത്തിരുന്ന കാലമേ…” എന്ന് തുടങ്ങുന്ന പ്രചാരണ ഗാനവും വൈറലായിരുന്നു. വയനാട് ടൗൺഷിപ്പ് പദ്ധതി, മത്സ്യത്തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി “ഒന്നായി തുടരാം, നവകേരളത്തിലേക്ക്” എന്ന ടാഗ്‌ലൈനോടെയായിരുന്നു ആ ഗാനം പുറത്തിറങ്ങിയത്. 2021-ൽ സിത്താര കൃഷ്ണകുമാർ പാടിയ “അന്തിവിണ്ണിൽ അമ്പിളിക്കല” എന്ന ഗാനവും വലിയ സ്വീകാര്യത നേടിയിരുന്നു. അതേസമയം, ഭാവന അഭിനയിച്ച വീഡിയോ മഞ്ജു വാര്യര്‍ ഫേസ്ബുക്കിൽ പങ്കുവച്ചു.

Back To Top
onwin