Flash Story
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും

24 ന്യൂസിലെ മാധ്യമപ്രവര്‍ത്തക മേഘ്‌ന മുരളിക്കെതിരായ ബിജെപി കയ്യേറ്റവും സോഷ്യമീഡിയയിലെ ഭീഷണിയും കാടത്തം : തിരുവനന്തപുരം പ്രസ് ക്ലബ്

തിരുവനന്തപുരം . വട്ടിയൂര്‍ക്കാവ് മലമുകളിലുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തക മേഘ്ന മുരളിയെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത ബിജെപി പ്രവര്‍ത്തകരുടെ നടപടി കാടത്തമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. കുറ്റക്കാര്‍ക്കെതിരേ പോലീസ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷും സെക്രട്ടറി പി ആര്‍ പ്രവീണും ആവശ്യപ്പെട്ടു.

ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റവും അസഭ്യവര്‍ഷവും. സമൂഹമാധ്യമങ്ങളിലൂടെ മേഘ്‌നയെ ഇപ്പോഴും ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന നടപടികളില്‍ നിന്ന് അണികളെ പിന്തിരിപ്പിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാവണമെന്ന് പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഇരുവിഭാഗത്തിന്റെയും പ്രതികരണം തേടുന്നതാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ രീതി. ബിജെപിക്കാരല്ലാത്തവരുടെ പ്രതികരണമെടുത്തതിനാണ് മേഘ്‌ന മുരളിക്കെതിരായ ആക്രമണം.
അതിക്രമം കാട്ടിയവര്‍ക്കെതിരേ നടപടിയെടുക്കാനും സോഷ്യല്‍മീഡിയയിലെ ഭീഷണി അവസാനിപ്പിക്കാനും ബിജെപി നേതൃത്വവും പോലീസും തയ്യാറായില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പ്രസ് ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു.

Back To Top
onwin