Flash Story
പ്രശസ്ത എഴുത്തുകാരൻ ശരവൺ മഹേശ്വറിന്റെ ആറാമത്തെ ഹ്രസ്വചിത്രം “കറുത്ത മാനസം “ആഗസ്റ്റ് 17 ന് പ്രേക്ഷകരിൽ എത്തുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേദ്ര പ്രാധാൻ രാജിവെച്ചു. CJP യ്ക്ക് കേന്ദ്രം വഴങ്ങി.
പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം; യുവാക്കളുടെ ഭാവി വെച്ച് സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കരുത്: രാജീവ് ചന്ദ്രശേഖർ MLA
അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..
കേരളത്തിൻ്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ
കുട്ടികൾക്കായി ‘ടോക് റൂം’ പദ്ധതി പ്രഖ്യാപനം : രമേശ് ചെന്നിത്തല
കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി.അജിത്ത് കുമാർ ഇനി അഞ്ച് പേർക്ക് പുതുജീവനേകും
പ്രതിപക്ഷ നേതാക്കൾക്കെതിരായ പോലീസ് നടപടി, പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് കെ ജി ഓ യൂ

ശരവൺ മഹേശ്വർ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന പുതിയ ഹ്രസ്വചിത്രം ‘കറുത്തമാനസം’ ആഗസ്റ്റ് 17 ന് റിലീസ് ചെയ്യുന്നു. ഖത്തർ പ്രവാസി സന്തോഷ് നമ്പലാട്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വിശ്വം വരന്തരപ്പിള്ളി, ശിവനന്ദ, സുമിത് രാഘവ്, അനന്തു, വിഷ്ണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രവീൺ ഏണിക്കര ഛായാഗ്രഹണവും ഭരത് ഗോവിന്ദ് എം.ജെ ക്യാമറ അസിസ്റ്റന്റായും രുദ്രദേവ് സംഗീത സംവിധാനവും ഗോപകുമാർ പി.ജി മ്യൂസിക് ആർക്കിടെക്റ്റായും പ്രവർത്തിച്ച ഈ ചിത്രത്തിന്റെ കട്ട്സ്, ഡി.ഐ, ടൈറ്റിൽസ്, എസ്.എഫ്.എക്സ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ബിബിൻ വിഷ്വൽഡോൺസ് ആണ്.

വിഷ്വൽഡോൺസ് മൂവി മേക്കേഴ്‌സ് ആണ് ഡി.ഐ സ്റ്റുഡിയോ. തിരുവനന്തപുരം ഐക്കൺ മീഡിയയിൽ ഡബ്ബിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ റെക്കോർഡിസ്റ്റ് നിഷാദാണ്. ചന്ദ്രശേഖരൻ തമ്പാനൂരാണ് പരസ്യകല കൈകാര്യം ചെയ്തിരിക്കുന്നത്.

മികച്ചൊരു ദൃശ്യാനുഭവമായിരിക്കും ‘കറുത്തമാനസം’ പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

https://chat.whatsapp.com/GgoIvaG0215FP72CWAgCwq?mode=hqctcla
https://chat.whatsapp.com/CIJXmn1nQ70FlH0oizc1TU?mode=hq1tcla

Back To Top
onwin