പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.ഈ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ എല്ലാ പൗരന്മാരോടും, പ്രത്യേകിച്ച് നമ്മുടെ യുവാക്കളോട്, ഞാൻ അഭ്യർത്ഥിക്കുന്നു: പ്രധാനമന്ത്രിഇന്ന് രാജ്യം വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ ഒരുങ്ങുമ്പോൾ, നമ്മുടെ യുവജനങ്ങൾ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരും, ആത്മവിശ്വാസം നിറഞ്ഞവരും, ലഹരിമരുന്നു പോലുള്ള വിനാശകരമായ ശീലങ്ങളിൽനിന്നു സ്ഥിരമായി അകന്നു നിൽക്കുന്നവരുമാകേണ്ടത് അനിവാര്യമാണ്: പ്രധാനമന്ത്രിലഹരിയുടെ കെണിയിൽ അകപ്പെടുന്നതിൽനിന്ന് ഓരോ യുവാവിനെയും നാം സംരക്ഷിക്കണം: പ്രധാനമന്ത്രി സമൂഹത്തിന്റെ പിന്തുണ, യോഗയുടെയും ധ്യാനത്തിന്റെയും ശക്തി എന്നിവ ലഹരിക്കെതിരെ നമ്മുടെ മനസ്സിന് ബലം നൽകുന്നു. ലഹരി ഉപേക്ഷിക്കുന്നതിനായി പുനരധിവാസ കേന്ദ്രങ്ങൾ പോലുള്ള സൗകര്യങ്ങളും ഇന്നു നമുക്കുണ്ട്: പ്രധാനമന്ത്രിഒരു ചെറുപ്പക്കാരൻ അബദ്ധത്തിൽ ലഹരിയുടെ കെണിയിൽ അകപ്പെട്ടാൽ, അവർക്കു മുന്നിലെ എല്ലാ വാതിലും അടഞ്ഞു എന്ന് അതിനർഥമില്ല: പ്രധാനമന്ത്രിവീട്ടിലെ ഒരു കുട്ടി ലഹരിക്ക് ഇരയായാൽ, സാമൂഹിക അന്തസ്സിന്റെ പേരിൽ അത് ഒളിച്ചുവയ്ക്കരുതെന്ന് നാം എപ്പോഴും ഓർക്കണം; ആവശ്യമുള്ള ആരിൽനിന്നും സഹായം തേടുക; വൈദ്യസഹായത്തോടെ നിങ്ങളുടെ കുട്ടിയെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ ശ്രമിക്കുക: പ്രധാനമന്ത്രികുടുംബത്തിലെ കുട്ടികളുമായി തുറന്നു സംസാരിക്കുന്ന അന്തരീക്ഷം നാം സൃഷ്ടിക്കണം. അങ്ങനെ ചെയ്താൽ ഇത്തരം ചതിക്കുഴികളിൽപെടുന്നതിനുമുൻപ് അവരുടെ കൈപിടിക്കാൻ നിങ്ങൾക്കു കഴിയും: പ്രധാനമന്ത്രിനമ്മുടെ കോളേജുകളിലെയും സർവ്വകലാശാലകളിലെയും അധ്യാപകരോടും എനിക്ക് ഒരു അഭ്യർഥനയുണ്ട്; പതിവ് പഠനവിഷയങ്ങൾക്കൊപ്പം ലഹരിയുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും വിദ്യാർത്ഥികളുമായി ചർച്ച ചെയ്യുക, നിങ്ങളുടെ ക്യാമ്പസുകളിൽ ലഹരിക്കെതിരെയുള്ള മുന്നേറ്റങ്ങൾക്കു നേതൃത്വം നൽകുക; നിങ്ങളുടെ ശ്രമങ്ങൾക്കു മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും: പ്രധാനമന്ത്രി
