Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

ചരിത്രപ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുബലിയുടെ ഒരുക്കങ്ങൾ വിലയിരുത്തി രാജീവ് ചന്ദ്രശേഖർ എംഎൽഎ .
എം.എൽ.എയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു.
ക്ഷേത്ര പരിസരത്തിലെ ഒരുക്കങ്ങൾ എംഎൽഎ നേരിൽകണ്ടു മനസിലാക്കുകയും പരിഹരിക്കേണ്ട കാര്യങ്ങൾക്ക് നടപടി നിർദ്ദശവും നൽകി.
ഭക്തജനങ്ങൾക്ക് തടസ്സമില്ലാതെ ബലിതർപ്പണം നടത്തുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര നടപടികളാണ് സ്വീകരിക്കാൻ എംഎൽഎ നിർദ്ദേശം നൽകി .
ഭക്തരെ കൂടുതൽ ഉൾക്കൊള്ളാൻ അധിക ബലിമണ്ഡപങ്ങൾ . ഭക്തജനതിരക്ക് ഒഴിവാക്കാൻ ഓൺ ലൈൻ ടൈം-സ്ലോട്ട് ബുക്കിംഗ്, 20 ടിക്കറ്റ് കൗണ്ടറുകൾ, കൗണ്ടറുകളിൽ QR കോഡ് അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.
തലേദിവസം രാത്രി വരെ നിർമ്മാണ പ്രവൃത്തികൾ നീളുന്ന പതിവ് ഒഴിവാക്കി എല്ലാ പ്രാഥമിക പണികളും മുൻകൂട്ടി പൂർത്തിയാക്കിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുകയും കൂടുതൽ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ബലിമണ്ഡപത്തിലേക്കെത്തുന്ന കോർപ്പറേഷൻ/PWD റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ബലിക്കടവും പരിസരവും വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വാട്ടർ അതോറിറ്റിയുമായി ചേർന്ന് താൽക്കാലിക ടാപ്പുകൾ സ്ഥാപിച്ച് ശുദ്ധമായ ജലവിതരണം ഉറപ്പാക്കിയിട്ടുളളതായും ടാങ്കുകൾ സജീകരിച്ചതായും മനസിലാക്കി. ആറ്റുകാൽ പൊങ്കാല മാതൃകയിൽ, വാവുബലി ചടങ്ങുകൾ പൂർത്തിയാകുന്ന അന്ന് വൈകുന്നേരത്തോടെ തന്നെ ക്ഷേത്ര പരിസരം പൂർണ്ണമായും വൃത്തിയാക്കുന്നതിന് നഗരസഭയും ദേവസ്വം ബോർഡും ചേർന്ന് കൂടുതൽ ശുചീകരണ തൊഴിലാളികളെയും ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 16 മൊബൈൽ ടോയ്ലറ്റും സ്ഥാപിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ യാത്രസൗകര്യത്തിന് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തുന്നുണ്ട്. അവശ്യ ഘട്ടങ്ങളിൽ വൈദ്യസഹായവും ഫയർ ആൻഡ് റെസ്ക്യൂ സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. കർക്കടക വാവുബലി തർപ്പണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ വിപുലമായ മുൻകരുതലുകളും സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതിലും വകുപ്പുകളുടെ ഏകോപനത്തിലും എം.എൽ.എ സംതൃപ്തി രേഖപ്പെടുത്തുകയും
ഭക്തജനത്തിന് അടിയന്തര സഹായത്തിന് ഹെൽപ്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുള്ളതായും അറിയിച്ചു.

Back To Top
onwin