Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

കേരള സര്‍വകലാശാലയ്ക്ക് കീഴിലെ തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവുകളെന്ന് വിദ്യാര്‍ഥികള്‍. ബിഎ എല്‍എല്‍ബി ഒന്നാം സെമസ്റ്ററില്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച 231 പേരില്‍ 180 പേരുടെയും മാര്‍ക്ക് കൂടി. പുനര്‍മൂല്യനിര്‍ണയത്തിന് മുമ്പേ സപ്ലിമെന്ററി പരീക്ഷ നടത്തുന്നതിന് എതിരെയും പരാതിയുണ്ട്. കേരള സര്‍വകലാശാലയില്‍ ഉത്തര പേപ്പറുകള്‍ കാണാതാകുന്നുവെന്ന വാര്‍ത്ത ട്വന്റിഫോര്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുനര്‍മൂല്യനിര്‍ണയത്തിലൂടെ 63 വിദ്യാര്‍ഥികള്‍ക്കാണ് പത്തിലധികം മാര്‍ക്ക് വര്‍ധിച്ചത്. ആദ്യ ഫലം വന്നപ്പോള്‍ തോറ്റുപോയ 49 പേര്‍ പുനര്‍മൂല്യനിര്‍ണയത്തിലൂടെ വിജയിച്ചു. എന്തുകൊണ്ട് ആദ്യ ഫല പ്രസിദ്ധീകരണത്തില്‍ ഈ മാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. പുനര്‍മൂല്യനിര്‍ണയത്തിനായി നല്‍കേണ്ടിവരുന്ന അധിക ഫീസിലൂടെയും ചൂഷണം നടക്കുന്നുവെന്നാണ് ആരോപണം. ഒരു പേപ്പറിന്റെ പുനര്‍മൂല്യനിര്‍ണയത്തിനായി യൂണിവേഴ്‌സിറ്റി ഈടാക്കുന്നത് 790 രൂപയാണ്. പുനര്‍മൂല്യനിര്‍ണയ ഫലത്തിന് മുന്‍പ് സപ്ലി പരീക്ഷ നടത്തുന്നതിലൂടെയും അധിക വരുമാനം നേടുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഫലം വരാനുള്ള കാലതാമസം സപ്ലി പരീക്ഷ എഴുതിക്കാനും നിര്‍ബന്ധിതരാക്കുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സപ്ലി എഴുതിയ 43 വിദ്യാര്‍ഥികള്‍ റീവാല്യേഷനിലൂടെ വിജയിച്ചു എന്നാണ് കണക്കുകള്‍. എല്ലാ സെമസ്റ്ററിലും സമാനമായ സാഹചര്യമെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

Back To Top
onwin