Flash Story
മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം, തിരച്ചിൽ ഊർജിതം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടങ്ങി: മന്ത്രി ഷിബു ബേബിജോണ്‍
അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ‘സ്മാര്‍ട്ട്’ പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.
CAPTCHA പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം നഗരമധ്യത്തിൽ നടന്ന 18 വയസുകാരന്റെ കൊലപാതകത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. മുഖ്യപ്രതി അജിനെയും മൂന്നാം പ്രതി കിരണിനെയും തൈക്കാട്ടെ സംഭവസ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

മോഡൽ സ്കൂളിനെ സമീപത്ത് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചായിരുന്നു പ്രതികളുടെ തെളിവെടുപ്പ്. നിലവിൽ ഏഴ് പ്രതികളാണ് ഉള്ളത്. അലനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ഒന്നാംപ്രതി അജിനിയും മൂന്നാം പ്രതി കിരണിനേയുമാണ് ആണ് തെളിവെടുപ്പിനായി എത്തിച്ചത്.
അലനെ കുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് പൂർത്തിയാക്കി.കൊലപാതകത്തിന് ശേഷം മുഖ്യപ്രതി അടക്കം ഒളിവിൽക്കഴിഞ്ഞിരുന്ന കാട്ടാക്കട അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് രാവിലെ തെളിവ് ശേഖരിച്ചിരുന്നു.

കേസിലെ ഏഴ് പ്രതികളും ഇതിനോടകം പിടിയിലായിക്കഴിഞ്ഞു. ഇതിൽ അജിൻ അടക്കമുള്ള അഞ്ചുപേർ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു. പിടിയിലായ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചിരുന്നു. നാളെ വൈകീട്ട് അഞ്ചുമണി വരെയാണ് മറ്റ് ആറു പ്രതികളുടെയും കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ് മുഖ്യപ്രതി അജിന്‍.

തൈക്കാട് മോഡൽ സ്കൂളിലെ 9, 10 ക്ലാസിലെ കുട്ടികൾ തമ്മിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവമുണ്ടാകുന്നത്.സ്ഥലത്തുനിന്ന് മാറിപ്പോകാൻ പറഞ്ഞതിൽ പ്രകോപിതരായ അലനെ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആദ്യം ഹെൽമെറ്റ് വെച്ചും തുടർന്ന് കൈയിലുണ്ടായിരുന്ന ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ ആക്രമിച്ചു. തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അജിൻ അലന്റെ ഇടനെഞ്ചിൽ കുത്തുകയായിരുന്നു.

Back To Top
onwin