Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ്‍ വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും

കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലെ ഫിഷറീസ് വകുപ്പ് സീഷെൽസിലെ ഉന്നതതല പ്രതിനിധി സംഘവുമായി ഓഗസ്റ്റ് 25-ന് ഉന്നതതല ഉഭയകക്ഷി യോഗം ചേര്‍ന്നു. സീഷെൽസ് ഫിഷറീസ്-കൃഷി-സമുദ്ര സമ്പദ്‍ വ്യവസ്ഥ മന്ത്രി വാലസ് കോസ്‌ഗ്രോവ് സീഷെൽസ് സംഘത്തിനും ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലാക്ഷ് ലിഖി ഇന്ത്യൻ പ്രതിനിധി സംഘത്തിനും നേതൃത്വം നല്‍കി. നിലവിലെ സഹകരണ ചട്ടക്കൂടുകൾ അവലോകനം ചെയ്യാനും പരസ്പരം താൽപ്പര്യമുള്ള പുതിയ മേഖലകൾ കണ്ടെത്താനും സുസ്ഥിര സമുദ്രവിഭവ വിനിയോഗത്തിന് ശക്തമായ സംയുക്ത മാർഗരേഖ തയ്യാറാക്കാനും ലക്ഷ്യമിട്ട യോഗത്തിൽ […]

നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

തിരുവനന്തപുരം: നബിദിനാഘോഷങ്ങളുടെ ഭാഗമായി വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന നേർച്ച വിതരണം നടത്തി. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളിച്ച് ജാതി-മത ഭേദമന്യേ നടത്തുന്ന ഈ കൂട്ടായ്മ ശ്രദ്ധേയമായി. വിശ്വാസികളും നാട്ടുകാരും ഒരുമിച്ച് സാമ്പത്തികമായി സഹകരിച്ചാണ് നേർച്ച വിതരണം നടത്തുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ പരിപാടിയുടെ ഭാഗമാകുന്നതിലൂടെ മതസൗഹാർദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് പരിപാടി നൽകുന്നത്. ആഗസ്റ്റ് 24ന് നടന്ന നേർച്ച വിതരണത്തിൽ ഏകദേശം 3,000 കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും ഭക്ഷണം നൽകുക […]

ഡൽഹിയിൽ ശക്തമായ മഴ

ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡൽഹയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. കനത്ത മഴ വിമാന സർവീസുകളെ സാരമായി ബാധിക്കും. ഇതുവരെ 357 സർവീസുകളെ ബാധിച്ചു. ഇന്നലെ 26 വിമാനങ്ങൾ റദ്ദാക്കി. 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.

വി ഡി സതീശൻ സർക്കാർ 100 ദിവസം പൂർത്തിയാക്കി

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ. അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് അഭിമാന പദ്ധതികൾ. പ്രിയദർശനിയും, മിഷൻ സമുദ്രയും , ഓപ്പറേഷൻ തൂഫാനും,മൈ പൊലീസ് സ്റ്റേഷനുമെല്ലാം ജനങ്ങൾ ഏറ്റെടുത്തു. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പ്രഖ്യാപനങ്ങൾക്കൊപ്പം പുതിയ പ്രോജക്ടുകളും സർക്കാരിന്റെ പദ്ധതിയിലുണ്ട്. സ്വപ്ന പദ്ധതികൾ നടപ്പിലാക്കി മുന്നേറുമ്പോൾ സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളും ചെറുതല്ല. പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തിയ UDF സർക്കാർ 100 ദിവസം പിന്നിടുമ്പോൾ സുപ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും.. […]

ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു

2025-26 കാലയളവില്‍ ഇന്ത്യ-കംബോഡിയ ഉഭയകക്ഷി വ്യാപാരം 36 ശതമാനത്തിലധികം വര്‍ധിച്ച് 406.78 ദശലക്ഷം യുഎസ് ഡോളറിലെത്തിഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാര നിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം 2026 ഓഗസ്റ്റ് 24ന് കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ അമിത് വര്‍മ, കംബോഡിയന്‍ വാണിജ്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര വ്യാപാര ഡയറക്ടര്‍ ജനറല്‍ ശ്രീ ലോങ് കെംവിചെത് എന്നിവരുടെ സംയുക്ത അധ്യക്ഷതയിലായിരുന്നു യോഗം. ഉഭയകക്ഷി വ്യാപാരത്തിലുണ്ടായ ശ്രദ്ധേയമായ വളര്‍ച്ച […]

തിരുവനന്തപുരം നഗരസഭയിൽ ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ നിർവഹിച്ചു

ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കോർപറേഷൻ മന്ദിരത്തിലെ ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം മേയർ വി.വി. രാജേഷ് നിർവഹിക്കുന്നു.

വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു

വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് കീഴിൽ നടന്ന 2026-ലെ ബ്രിക്സ് കായികയോഗത്തിൽ ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള കായികവകുപ്പ് മന്ത്രിമാരും മുതിർന്ന പ്രതിനിധികളും പങ്കെടുത്തു. പരസ്പര സഹകരണത്തിനുള്ള മുൻഗണനകളെക്കുറിച്ചും കായിക വികസനത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു. അംഗരാജ്യങ്ങളുടെ പൊതുവായ കാഴ്ചപ്പാടുകളെ യഥാർത്ഥ കായിക സഹകരണമാക്കി മാറ്റുന്ന ഒരു ‘ബ്രിക്സ് കായിക സഹകരണ വേദി ‘ കെട്ടിപ്പടുക്കാൻ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ആമുഖ പ്രഭാഷണത്തിൽ […]

കള്ളക്കടൽ ജാഗ്രത നിർദേശം-

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (24/08/2026) പുലർച്ചെ 02.30 മുതൽ 25/08/2026 പകൽ 8.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 […]

ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് 1997 മുതൽ 2007 വരെ ഭവന വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കുടിശ്ശികയുള്ള വായ്പകളുടെ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കി, വായ്പയുടെ മുതൽ തുക മാത്രം ഒറ്റത്തവണയായി തിരിച്ചടച്ച് വായ്പ തീർപ്പാക്കാൻ അവസരമാണ് നൽകുന്നത്. നിർധനരായ തൊഴിലാളികൾക്ക് മാനുഷിക പരിഗണന നൽകുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ […]

ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍

ഗുരുവായൂര്‍: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരില്‍ തിരക്കേറിയ വിവാഹങ്ങള്‍. ഇന്ന് ഇതുവരെ മാത്രം 437 വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ നടത്താന്‍ ശീട്ടാക്കിയിരിക്കുന്നത്. ദേവസ്വത്തിന് കീഴില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതോടെ ഇന്ന് പുലര്‍ച്ചെ മുതല്‍ വിവാഹങ്ങള്‍ തുടങ്ങി. ക്ഷേത്രം കിഴക്കേ നടയില്‍ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മന്‍ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പുലര്‍ച്ചെ നടന്ന ആദ്യ വിവാഹത്തില്‍ കണ്ണൂര്‍ തലശേരി സ്വദേശി ആര്‍ണവ് മോഹന്‍ കുമാര്‍ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാര്‍ത്തി. […]

Back To Top
onwin