Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

അങ്കണവാടി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ‘ബാല്യസ്പന്ദനം’ പദ്ധതി: മന്ത്രി ബിന്ദു കൃഷ്ണ

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 2ന് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പും, ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘ബാല്യസ്പന്ദനം – സമഗ്ര അങ്കണവാടി ബാല ആരോഗ്യ പരിശോധനാ പദ്ധതി’ യുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 2ന് വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുമെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ അറിയിച്ചു. സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയാണ് ബാല്യസ്പന്ദനം. […]

സാംസ്കാരിക ഘോഷയാത്ര: വനം വകുപ്പിന് ഒന്നാം സ്ഥാനം

ഓണം വാരാഘോഷം സമാപന സമ്മേളന ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ലോട്ടുകളുടെയും കലാരൂപങ്ങളുടെയും വിജയികളെ പ്രഖ്യാപിച്ചു. കേരള സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പിനാണ് ഒന്നാം സ്ഥാനം. എക്സൈസ് വകുപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഐ.എസ്.ആർ.ഒ. ഒന്നാം സ്ഥാനവും ദക്ഷിണ റയിൽവേ രണ്ടാം സ്ഥാനവും നേടി. സർക്കാർ ഇതര, പൊതുമേഖലാ സ്ഥാപനങ്ങളിൽ ലൈഫ് സ്റ്റോക്ക് ഡവലപ്പ്മെൻ്റ് ബോർഡ് ഒന്നാം സ്ഥാനവും നാഷണൽ ആയുഷ് മിഷനും കെ ടി ഡി സിയും രണ്ടാം സ്ഥാനവും സ്വന്തമാക്കി. തദ്ദേശ […]

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു; പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി ട്രിവാൺഡ്രം റോയൽസ്

തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ തോൽപിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്. ഏഴ് വിക്കറ്റിനായിരുന്നു റോയൽസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സെയ്‌ലേഴ്‌സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. വിഷ്ണു വിനോദാണ് പ്ലെയർ ഓഫ് ദി മാച്ച്. ഏരീസ് കൊല്ലം സെയിലേഴ്സ് – 20 ഓവറിൽ 126/7, ട്രിവാൺഡ്രം റോയൽസ് 17.1 ഓവറിൽ 127/3 […]

സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയോട് അടുപ്പമുള്ള ആളുകള്‍ ലഹരി കടത്തുമ്പോള്‍ പൊലീസ് കണ്ണടയ്ക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ആളുകള്‍ വരെ ലഹരിമരുന്ന് കടത്തുന്നു. ഇതോടെ തൂഫാന്റെ മട്ടുതന്നെ മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂരിലെ വിശദീരണയോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ഒരൂ കൂട്ടര്‍ മയക്കുമരുന്നുമായി ഒരു വാഹനത്തില്‍ പോകുകയാണ്. വണ്ടി മലപ്പുറത്ത് പൊലീസ് നിര്‍ത്തിച്ച് പരിശോധിച്ചു. അപ്പോള്‍ വണ്ടിയുള്ളയാള്‍ താന്‍ മുഖ്യമന്ത്രിയുടെ അടുത്ത ആളാണെന്ന് പറയുന്നു. മുഖ്യമന്ത്രിയുമായുള്ള […]

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 682 ആയി. കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ദുരന്തത്തില്‍പ്പെട്ട 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ ആയിട്ടില്ല. എന്നാല്‍, ദുരന്തമുഖത്ത് അകപ്പെട്ട 108 ഇന്ത്യക്കാരെ ഇതുവരെ രക്ഷിക്കാന്‍ ആയെന്നും മുമ്പ് ബന്ധപ്പെടാന്‍ കഴിയാതിരുന്ന 50 ഓളം ഇന്ത്യക്കാരുമായി ബന്ധം പുനഃസ്ഥാപികാനായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനിയും ബന്ധപ്പെടാന്‍ ആകാത്ത 7 മലയാളികള്‍ കൂടിയുണ്ടെന്ന് നോര്‍ക്ക അറിയിച്ചു.

ഓണം- ടൂറിസം വാരാഘോഷം: ഞായറാഴ്ച കൊടിയിറങ്ങും:

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് ഞായറാഴ്ചത്തെ (ആഗസ്റ്റ് 30) സമാപന ഘോഷയാത്രയോടെ തിരശ്ശീല വീഴും. ഞായറാഴ്ച വൈകുന്നേരം 5 ന് ലോക്ഭവന് സമീപം നടക്കുന്ന ചടങ്ങില്‍ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍, ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ തുടങ്ങിയവർ പങ്കെടുക്കും. […]

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വൻ കുതിപ്പ്

തിരുവനന്തപുരം: ഓണക്കാലത്തെ അധിക സർവീസുകളിലൂടെ കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന് വരുമാനത്തിൽ വൻകുതിപ്പ്. ഓണത്തോടനുബന്ധിച്ചുള്ള പൊതുഅവധി ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചതും യാത്രക്കാരുടെ വർധിച്ച പങ്കാളിത്തവുമാണ് വരുമാനവർധനവിന് സഹായകമായത്. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം എട്ട് കോടിയിലധികം രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കിയതിലൂടെ യാത്രക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം വരുമാനത്തിലും ഗണ്യമായ നേട്ടം കൈവരിക്കാൻ കോർപറേഷന് സാധിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിലും […]

ചേന്തിയില്‍ മുഖ്യമന്ത്രിയ റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷന്‍.

തിരുവനന്തപുരം: ചേന്തിയില്‍ മുഖ്യമന്ത്രിയ റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കേസില്‍ ചേന്തി അനിലിനെതിരായ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി. പ്രതി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ […]

പാസിംഗ് ഔട്ട് പരേഡ് ഈ മാസം 31ന്

305 പേർ പൊലീസ് സേനയുടെ ഭാഗമാവും കെ എ പി ,എം എസ് പി പാസിംഗ് ഔട്ട് പരേഡ് ഈ മാസം 31 ന് തിങ്കളാഴ്ച രാവിലെ മാങ്ങാട്ട് പറമ്പ് പ‌രേഡ് ഗ്രൗണ്ടിൽ നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി സേനാംഗ ങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ക്ഷണിക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ബറ്റാലിയൻ എ ഡി ജി പി ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി […]

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ലോക്ഭവൻ പരിധിയിൽ ഡ്രോൺ നിരോധനം

ഉപരാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് ലോക്ഭവന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വ്യോമമേഖല റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഈ പ്രദേശത്ത് ഡ്രോണുകളോ മറ്റ് വ്യോമ ഉപകരണങ്ങളോ പറത്തുന്നത് പൂർണമായും നിരോധിച്ചിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ. ബി. കൃഷ്ണ അറിയിച്ചു.

Back To Top
onwin