കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ വയറ്റില്‍നിന്ന് 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 45 സെന്റിമീറ്റര്‍ നീളവും 45 സെന്റിമീറ്റര്‍ വീതിയുമുള്ള മുഴയാണ് രണ്ടു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കിയത്. 25കാരിയുടെ വയര്‍ അസാധാരണമായി വീര്‍ത്തതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു.മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ നിര്‍ദേശപ്രകാരം ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മോളി സാം, അസി. പ്രൊഫസര്‍ […]
രാഹൂൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ കോൺഗ്രസ്
തിരുവനന്തപുരം: ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോൺഗ്രസിന്‍റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും സമാന നിലപാടാണ്. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടി തുടരും. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്സ് കമ്മിറ്റിയുടെ തീരുമാനം. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മുരളിക്ക് എത്തിക്സ് […]
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
ചെന്നെെ: പ്രശസ്ത സംഗീത സംവിധായകൻ എസ്പി വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. 150 ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1985-ൽ ജനകീയ കോടതി എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആരാധകർ ഹൃദയത്തിലേറ്റി. വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. മലയാള സിനിമയിൽ രാഘവന്‍ മാസ്റ്റര്‍ […]
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം; സ്പീക്കറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് അൻവർ സാദത്ത്
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ കയ്യേറ്റ ശ്രമം നടത്തിയ പ്രതിപക്ഷ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഭയ്ക്കുള്ളിലെ സംഘർഷം പ്രതിപക്ഷം ബോധപൂർവ്വം സൃഷ്ടിക്കുന്നതാണെന്നും കോടതിയിൽ നിന്നും ശക്തമായ അടിയേറ്റപ്പോൾ ഇവിടെ വന്ന് ബഹളം വെച്ച് കാര്യം നേടാം എന്നായി പ്രതിപക്ഷത്തിന്‍റെ ഭാവമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രകോപനപരമായ അന്തരീക്ഷവും ഇവിടെ ഉണ്ടായിരുന്നില്ല. ബാനറിൽ ഉപയോഗിച്ചിരിക്കുന്ന വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലാൻ ശ്രമിച്ചപ്പോഴാണ് അവർ അത് പിടിച്ചു വാങ്ങിയത്. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷ […]
യുവമോര്‍ച്ച മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം
;സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ് ഉള്‍പ്പടെനിരവധി പേര്‍ക്ക് പരിക്ക്തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘത്തിനെതിരെ യുവമോര്‍ച്ച നടത്തിയ നിയസഭാ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും ഗ്രനേഡും ഉപയോഗിച്ചാണ് സമാധാനപരമായ സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ നോക്കിയത്. പ്രവര്‍ത്തകര്‍ക്കു നേരെ പതിനഞ്ചിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിന് നേരെ രണ്ട് ജലപീരങ്കി ഉപയോഗിച്ച് മാറി മാറി വെള്ളം ചീറ്റിക്കൊണ്ടിരുന്നു. ഇടയ്ക്ക് വെള്ളം തീര്‍ന്നതോടെ ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച് വെള്ളം നിറച്ച് വീണ്ടും പ്രവര്‍ത്തകര്‍ക്കുനേരെ പ്രയോഗിച്ചു. […]
ബിസ്‌മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്‌മീറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ടിൽ വ്യക്തം.ശരീരത്തിൽ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു ‘ശരീര ഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണം ‘ ആണെന്നും ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. ബിസ്‌മീറിൻ്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപ്പോട്ടിലുള്ളത്. ഓക്സിജൻ നൽകിയാണ് മെഡിക്കൽ കോളജിലേക്ക് രോഗിയെ അയച്ചതെന്നും ജില്ലാ തല മെഡിക്കൽ ഓഫീസർ […]
നിയമസഭയിൽ പ്രതിപക്ഷം പ്ലക്കാർഡുമായി പ്രതിഷേധം
നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തുന്നത്. സ്പീക്കർ എ എൻ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തുകയും ചെയ്തു. സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിഷേധത്തിനിടയിലും സഭയിൽ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയിൽ ആണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പോലും ജാമ്യം കിട്ടി പുറത്തിറങ്ങാൻ പോകുന്നു. പ്രതികൾക്ക് പുറത്തിറങ്ങാനുള്ള […]
മുസ്ലിം ലീഗിന്റെ ഉപമുഖ്യമന്ത്രി പദം:മറ്റു സമുദായങ്ങൾക്ക് ആശങ്കയെന്ന് ബി ജെ പി
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ കസേരയിൽ മാത്രമേ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകൂ എന്നും ഭരിക്കുന്നത് മുസ്ലിം ലീഗായിരിക്കുമെന്നും ബി ജെ പി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യു ഡി എഫിന്റെ തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.ഉമ്മൻ ചാണ്ടി സർക്കാരിൽ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സർക്കാരിൽ പിടിമുറുക്കാൻ ശ്രമിച്ചവരാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് ഭരിക്കുന്ന സാഹചര്യമുണ്ടായാൽ കേരളത്തിൽ മറ്റ് മത ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങൾ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ നിരവധിയാണെന്നും വി മുരളീധരൻ പറഞ്ഞു. കോൺഗ്രസ് […]
ലോക കേരള സഭ മറ്റ് സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ: സ്പീക്കർ
മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ ആണ് ലോക കേരള സഭയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും കേരളത്തിന്റെ ‘ലോക കേരള സഭ’ മാതൃക പിന്തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വളരെ ഫലവത്തായ ചർച്ചകളും ക്രിയാത്മകമായ നിർദ്ദേശങ്ങളും ഇത്തവണത്തെ ലോക കേരള സഭാ സമ്മേളനത്തിൽ ഉയർന്നുവന്നുവെന്നും സ്പീക്കർ പറഞ്ഞു.മനുഷ്യരാശി എവിടെയെല്ലാമുണ്ടോ അവിടെ മലയാളിയുണ്ട്. ലോകത്തിന്റെ വിവിധ […]
ആർമി ഡെന്റൽ കോർപ്‌സ് സ്ഥാപക ദിനം ആചരിച്ചു
ആർമി ഡെന്റൽ കോർപ്‌സിന്റെ (എഡിസി) 85-ാം വാർഷികം പാങ്ങോട് സൈനിക കേന്ദ്രത്തിലെ മിലിട്ടറി ഡെൻ്റൽ സെൻ്ററിൽ ഇന്ന് ആഘോഷിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മുഖ്യാതിഥിയായിരുന്നു. ഡെന്റൽ സെന്ററിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം ആശംസകൾ നേർന്നു. ഡെൻ്റൽ സെൻ്ററിൻ്റെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ വിജയ് ലാൽ, ഡെന്റൽ ഓഫീസർ ക്യാപ്റ്റൻ പ്രണവ് എസ് നാഥ്, സർവീസിലുള്ളവരും വിരമിച്ച ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ സൈനികരുടെ ആരോഗ്യം, പ്രതിരോധശേഷി, പോരാട്ടവീര്യം എന്നിവ […]
