കേരള ഇനി കേരളം. സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഭരണഘടയിൽ അടക്കം ഔദ്യോഗിക രേഖകളിൽ പേര് കേരളം എന്നാകും. നേരത്തെ ബിൽ പാർലമെന്റ് പാസാക്കിയിരുന്നു.
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.:ഗേറ്റ് വേ ഇന്ന് തുറക്കും
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്ത് നിന്ന് കര മാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതോടെ വിഴിഞ്ഞം തുറമുഖം കടലിൽനിന്ന് കരയിലേക്ക് വളരും. തുറമുഖ അധിഷ്ഠിത വ്യവസായ വികസനവും ലോജിസ്റ്റിക്സ് മികവും ലക്ഷ്യമിടുന്ന മിഷൻ സമുദ്രയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് തന്നെയുണ്ടാകും. കേന്ദ്ര തുറമുഖ- ഷിപ്പിങ്- ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോബാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. സംസ്ഥാനത്തെ ഉത്പാദകർക്ക് കുറഞ്ഞ ചെലവിൽ ലോകത്തെവിടേക്കും […]
NIELIT സൈബര് കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര് സുരക്ഷാ മേഖലയില് കണ്ടെത്തലിന്റെ വേഗതയേക്കാള് കൃത്യമായ വിലയിരുത്തല് ശേഷിക്ക് പ്രാധാന്യം നല്കുന്ന ദേശീയ സൈബര് സുരക്ഷാ-എഐ ഹാക്കത്തോണ്
കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്ഡ് ഇന്ഫര്മേഷന് ടെക്നോളജി (NIELIT), സൈബര് കുഷ്തി 2026 എന്ന ദേശീയ സൈബര് സുരക്ഷാ-നിര്മിതബുദ്ധി (AI) ഹാക്കത്തോണിന് ഓഗസ്റ്റ് 15-ന് തുടക്കം കുറിച്ചു. സൈബര് സുരക്ഷാ വിലയിരുത്തലില് മനുഷ്യന്റെ സൂക്ഷ്മമായ അപഗ്രഥന-തീരുമാന ശേഷി പരീക്ഷിക്കുന്നതിനും അംഗീകരിക്കുന്നതിനുമായാണ് ഈ ഹാക്കത്തോണ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. സൈബര് സുരക്ഷ, ഡിജിറ്റല് ഫോറന്സിക്സ്, ഇന്റലിജന്സ് എന്നിവയെക്കുറിച്ചുള്ള മൂന്നാമത് ദേശീയ കോണ്ഫറന്സിന്റെ (NCCDFI 2026) ഔദ്യോഗിക സമാന്തര സാങ്കേതിക വിഭാഗമായാണ് […]
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം
തിരുവനന്തപുരം; പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ കടയിൽ വൻ തീ പിടുത്തം. ഫർണിച്ചർ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്ത് മറ്റു കെട്ടിടങ്ങളും ഉണ്ട്. ആഗിരക്ഷാ സേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു. അടുത്തുള്ള മറ്റ് കടകൾക്കും തീ പടരുന്നത് തടയാൻ അധികൃധർ നിർദേശം നൽകി. 5 യുണിറ്റ് ഫയർഫോഴ്സ് എത്തി. പ്രദേശമാകെ പുകയാണ്. സമീപത്തുള്ളവരെ ഒഴിപ്പിച്ചു. തൊട്ടടുത്ത് സ്വകര്യ ഹോട്ടലാണ്. അവിടുത്തെ താമസക്കാരെ മാറ്റി പാർപ്പിച്ചു. നിലവിൽ തീ നിയന്ത്രിക്കാൻ ആയിട്ടുണ്ടെന്നാണ് ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം […]
അരിവില കൂടുകയാണെങ്കിൽ 25,000 മെട്രിക് അരി കൂടി വിപണിയിൽ എത്തിക്കും. സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: അരി വില കൂടുകയാണെങ്കില് 25,000 മെട്രിക് അരി കൂടി വിപണിയില് എത്തിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയ്ക്ക് (എഫ്സിഐ) കത്തയച്ചു.ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ടു നിലവില് 1,65,932 മെട്രിക് ടണ് അരിയും 24,506 മെട്രിക് ടണ് ഗോതമ്പും പൊതുവിതരണത്തിന് എത്തിച്ചിട്ടുണ്ട്.വില നിയന്ത്രിക്കാന് ഇത്രയും അരി പര്യാപ്തമാണ്. വിപണിയില് അരിവില കൂടുകയാണെങ്കില് കൂടുതല് അരി വിപണിയില് എത്തിക്കാനുള്ള ഒരുക്കത്തിലാണു ഭക്ഷ്യവകുപ്പെന്നും മന്ത്രി അറിയിച്ചു.ഒഎംഎസ്്എസ് അരിയ്ക്കു മികച്ച പ്രതികരണം […]
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ്.
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ്. അഞ്ചുപേർക്ക് പരുക്കേറ്റു.ഒരാളുടെ നില ഗുരുതരം. പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നിലധികം അക്രമികൾ സംഭവത്തിലുള്ളതായാണ് റിപ്പോർട്ടുകൾ. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടർന്ന് സർവകലാശാലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റ ഒരാൾ സർവകലാശാലയിലെ വിദ്യാർഥിയാണ്. സർവകലാശാലയുടെ വെബ്സൈറ്റ് പ്രകാരം, പുതിയ അധ്യയന കാലയളവിലെ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയായിരുന്നു. തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്കായി ക്യാമ്പസിലെ ഹോസ്റ്റലുകൾ വെള്ളിയാഴ്ച തുറന്നിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ഉൾപ്പെെടെയുള്ളവ പൊലീസ് […]
പൊന്നോണം വരവായി : ഇന്ന് അത്തത്തിന് തുടക്കം
ഇന്ന് അത്തം. ഇപ്രാവശ്യം ചിങ്ങമാസത്തിലല്ല അത്തം. അതുകൊണ്ടു തന്നെ അത്തം പത്തിനല്ല, പതിനൊന്നിനാണ് ഇത്തവണ പൊന്നോണം. ഇനിയുള്ള പതിനൊന്നുനാളുകൾ മലയാളിയുടെ മനസ്സിനകത്തും പുറത്തും പൂക്കാലമാണ്. സമത്വസുന്ദരമായ മാവേലി നാടിന്റെ സ്മരണകളുണർത്തുന്ന ഉത്സവകാലത്തിനാണ് ഇന്ന് തുടക്കമാകുന്നത്. മഹാബലിയെ സ്വീകരിക്കാൻ വീടുകളിൽ പൂക്കളമിട്ടു തുടങ്ങുന്നത് അത്തം നാൾ മുതൽക്കാണ്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നതെന്നും ഐതിഹ്യമുണ്ട്. മഴ തോർന്ന്, വെയിൽ പരക്കുമ്പോൾ തൊടികളിൽ പൂമൊട്ടുകളുടെ പുഞ്ചിരി കാണാം. ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ചിങ്ങമാസത്തിലെ അത്തത്തിലാണ് സാധാരണഗതിയിൽ ഓണാഘോഷത്തിന്റെ […]
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻ.സി.സി., സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും. […]
പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.
2026 ഓഗസ്റ്റ് 15-ന് ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികളായി’ പങ്കെടുക്കാൻ ഡൽഹി-എൻ.സി.ആർ മേഖലയിൽ നിന്നുള്ള 100 പി.എം വിശ്വകർമ ഗുണഭോക്താക്കളെ കേന്ദ്ര സർക്കാർ ക്ഷണിച്ചു. ഗുണഭോക്താക്കൾക്ക് തങ്ങളുടെ ജീവിത പങ്കാളിക്കൊപ്പം ഈ ദേശീയ ആഘോഷത്തിൽ പങ്കെടുക്കാം.വിവിധ പാരമ്പര്യ തൊഴിൽ മേഖലകളിൽ നിന്നുള്ള വനിതാ കരകൗശല വിദഗ്ധരും പ്രത്യേക അതിഥികളിൽ ഉൾപ്പെടുന്നു. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, ഉപജീവന മേഖലകളിലെ സജീവ പങ്കാളിത്തം, രാജ്യത്തിന്റെ സമ്പന്നമായ പരമ്പരാഗത കരകൗശല-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ സ്ത്രീകളുടെ പങ്ക് […]
പൊലീസ് സ്റ്റേഷൻ ഇനി ജനങ്ങൾക്കു സ്വന്തം‘മൈ പൊലീസ് സ്റ്റേഷൻ’ ഉദ്ഘാടനം ആഗസ്ത് 14 ന്
കേരള പൊലീസിന്റെ പുതിയ സംരംഭമായ ‘മൈ പൊലീസ് സ്റ്റേഷൻ’ (My Police Station) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും 2026 ഓഗസ്റ്റ് 14 രാവിലെ 10:30-ന് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം […]
