മാനവീയം വീഥിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിരുവനന്തപുരം കോർപ്പറേഷനിലെ തൊഴിലാളികൾക്ക് മാനവീയം തെരുവിടം റെയ്ൻ കോട്ടുകൾ സമ്മാനിച്ചു. അഡ്വ കെ പി രെണദിവെ അധ്യക്ഷനായി. കോർപ്പറേഷൻ സിപിഐ എം പാർലമെന്ററി പാർട്ടി ലീഡർ അഡ്വ എസ് പി ദീപക്ക് ഉദ്‌ഘാടനം നിർവ്വഹിച്ച് റെയ്ൻ കോട്ടുകൾ കൈമാറി. കണ്ണൻമൂല വിജയൻ, കെ ജി സൂരജ്, സുഭദ്ര അമ്മ കെ, എം ജി പ്രഭാകരൻ, എൻ സുരേന്ദ്രൻ, ഉണ്ണി കണ്ണൂർ എന്നിവർ സംസാരിച്ചു. ദുബായിലെ മാനവീയം സംഘാടകൻ ഷമീർ അബൂബക്കറാണ് മഴക്കോട്ടുകൾ […]
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌പുറപ്പെടുവിക്കുന്ന പ്രസ്‌താവന
കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച കൊടിയ അവഗണനയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 3-ാം തീയ്യതി കരിദിനമായി ആചരിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്‌തു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. ബജറ്റിന് മുമ്പ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം 29 ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ഒന്നുപോലും പരിഗണിച്ചില്ല. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന് ലഭിച്ചില്ല. കേരളത്തിന്റെ സ്വപ്‌നമായ എയിംസ് ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയില്‍വെ വികസനത്തിനായുള്ള 7 […]
റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട ചൊല്ലി ബെംഗളൂരു. കൽക്കരെ സെന്റ് ജോസഫ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. ഡോ. റോയ് സി ജെയുടെ ആഗ്രഹപ്രകാരം ബെന്നാർഘട്ടയിലെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. പൊതുദർശനം നടന്ന ബെന്നർഘട്ടയിലെ റിസോർട്ടിലെത്തി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. അതേസമയം റോയ് സി ജെയുടെ മരണത്തിൽ ജീവനക്കാരുടെ വാദം തള്ളി പ്രത്യേക അന്വേഷണ സംഘം. വെള്ളിയാഴ്ച […]
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്റെ വടക്കൻ മേഖല ജാഥ കാസറഗോഡ് കുമ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കകുകയായിരുന്നു മുഖ്യമന്ത്രി. എയിംസിൽ ബിജെപി ആരോപണം മുഖ്യമന്ത്രി തള്ളി. എയിംസിനായി സ്ഥലം നൽകിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണ്. പ്രധാനമന്ത്രിയോട് ഇക്കാര്യം പറഞ്ഞിട്ടും അവഗണനയാണ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തോട് കേന്ദ്രസർക്കാർ അവഗണന […]
അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഫെബ്രുവരി 5 മുതൽ തിരുവനന്തപുരത്ത് തുടക്കം കുറിക്കുന്നു. അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവർകൾ നിർവഹിച്ചു. ഫോക് ലോർ അകാദമി ചെയർമാൻഒ.എസ്.ഉണ്ണികൃഷ്ണൻ,സെക്രട്ടറിAV അജയകുമാർ,പ്രോഗ്രാം ഓഫീസർ PV ലവ്‌ലിൻ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ APSഉമാകൃഷ്ണൻഅകാദമി നിർവാഹക സമിതി അംഗങ്ങളായ അഡ്വ :നിയാസ് എ സലാംഅഡ്വ : സുരേഷ് സോമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 1) സാമ്പ നൃത്തം ലാറ്റിൻ അമേരിക്ക2) ഫ്‌ളമിങ്ങോ നൃത്തം സ്പെയിൻ3) […]
കേരളത്തിലുള്ളത്പത്തു വർഷം ഒന്നും ചെയ്യാത്ത സർക്കാർ: ബിജെപി
തിരുവനന്തപുരം : പത്ത് വര്‍ഷം കേരളം ഭരിച്ചിട്ട് ഒന്നും ചെയ്യാത്ത പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റംപറയുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പത്ത് കൊല്ലത്തെ പിണറായി ഭരണത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലാമയുള്ള, ഏറ്റവും ഭീകര വിലക്കയറ്റമുള്ള, ആരോഗ്യ -വിദ്യാഭ്യാസ മേഖലയിലെ പരിതാപകരമായ സ്ഥിതിയുള്ള സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പത്ത് വര്‍ഷം കേരളം ഭരിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഇവയെ കുറിച്ചൊന്നും പറയുന്നില്ല. ഇത് പോലെ […]
ലോക കേരള സഭയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
വിജ്ഞാന സമ്പദ്‌ഘടനയിലൂന്നിയ നവകേരളം രൂപപ്പെടുത്താൻ എല്ലാ സഹകരണവും പ്രവാസി സമൂഹം കേരളത്തിന് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറുന്ന ലോകാവസ്ഥയ്ക്കനുസരിച്ച് കേരളത്തെ നവീകരിച്ചില്ലെങ്കിൽ പിന്തള്ളപ്പെട്ടുപോകുമെന്നും എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവവേദ്യമാകുന്ന ഒരു വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വർഷം മുമ്പത്തെ കേരളമല്ല ഇന്നത്തെ കേരളമെന്ന് പ്രവാസികളെ ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, അടിസ്ഥാന സൗകര്യ വികസനത്തിൽ ഉണ്ടായ […]
കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന് വൻ കുതിപ്പ്; വരുമാനം 43 കോടി കടന്നു
കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് (BTC) മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പിലാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർത്ഥികൾക്കായി വിനോദവും […]
രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു
എറണാകുളം ജനറല്‍ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ രാഷ്ട്രീയ ഭേദമന്യേ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ആദരിച്ചു. എറണാകുളത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മന്ത്രി എത്തിയപ്പോഴാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആദരവുമായെത്തിയത്. കഴിഞ്ഞ 5 വര്‍ഷക്കാലം ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയും പ്രത്യേകിച്ച് എറണാകുളം ജനറല്‍ ആശുപത്രിക്ക് നല്‍കിയ പ്രത്യേക കരുതലും കണക്കിലെടുത്താണ് ജീവനക്കാര്‍ ആദരിച്ചത്. ആരോഗ്യ വകുപ്പ് അഭിമാന നേട്ടങ്ങളാണ് ഈ കാലയളവില്‍ കൈവരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ മന്ത്രിയെ […]
അമേരിക്കൻ പൈലറ്റ് പ്രൊഫസർ ബ്രൂസ് റസലും ശിഷ്യ എഡ്രിയാനും ശ്രീനാരായണ ഗുരു സന്യാസ പരമ്പരയിൽ
ശ്രീനാരായണ ഗുരുദേവന്റെ സന്യാസ പരമ്പരയിലേക്ക് അമേരിക്കയിൽ നിന്നുള്ള ഉയർന്ന സൈനിക ഉദ്യോഗസ്ഥനും ജോൺ ഹോപ്ക്കിൻസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും 35 വർഷക്കാലം ലോകമാകെ ജംബോ ഫ്ലൈറ്റ് ഉൾപ്പെടെ വിമാനങ്ങൾ പറത്തിയിട്ടുമുള്ള പ്രൊഫ. ബ്രൂസ് റസ്സൽ തൻ്റെ ശിഷ്യ ആയിട്ടുള്ള എഡ്രിയാനൊപ്പം മുംബൈ നെറൂൾ ഗുരുദേവഗിരിയിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ വച്ച് സന്യാസ ദീക്ഷ സ്വീകരിച്ചു. പ്രൊഫ.ബ്രൂസ് റസൽ സ്വാമി ബ്രഹ്മാനന്ദ എന്നും എഡ്രിയൻ സ്വാമിനി ചിന്മയിദേവി എന്നും നാമകരണം ചെയ്യപ്പെട്ടു. അമേരിക്കയിലെ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക ആശ്രമ […]
