പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്. അശോക് നഗർ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കേരളത്തിൽ നിന്നാണ് ആദായനികുതി സംഘം എത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി സ്ഥലത്ത് റെയ്ഡ് നടന്നിരുന്നു. ജീവനക്കാരുടെയും ഐടി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. ഫൊറൻസിക്, ബാലിസ്റ്റിക് ടീമുകൾ പരിശോധന നടത്തി. […]
യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ
യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച സംസ്ഥാന മാധ്യമ ദിനാഘോഷത്തിൽ ‘സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിങ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. യുക്രൈൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, ഇസ്രയേൽ തുടങ്ങിയ സംഘർഷഭരിതമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ മലയാളിയായ അഞ്ജന ശങ്കർ മാധ്യമ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. യുദ്ധമുഖത്ത് റിപ്പോർട്ട് […]
കുവൈറ്റ് കേരള പ്രസ് ക്ലബിൻ്റെ ഗഫൂർ മൂടാടി ന്യൂസ് ഫോട്ടോഗ്രഫി പുരസ്കാരം :
കുവൈറ്റ് കേരള പ്രസ് ക്ലബിൻ്റെ ഗഫൂർ മൂടാടി ന്യൂസ് ഫോട്ടോഗ്രഫി പുരസ്കാരം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ സനീഷിന് സമ്മാനിക്കുന്നു. പ്രശസ്ത സിനിമാട്ടോഗ്രാഫർ അഴഗപ്പൻ മുഖ്യാതിഥി, 29.1.2026 വ്യാഴം ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ വച്ചു പുരസ്ക്കാരം സമ്മാനിച്ചു.
ക്രിക്കറ്റ് ടീം സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദർശനം നടത്തി
തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള 15 അംഗ സംഘമാണ് ക്ഷേത്രത്തില്‍ എത്തിയത്. വൈകുന്നേരത്തോടുകൂടി ടീം അവസാനഘട്ട പരിശീലത്തിനിറങ്ങും. നാളെ വൈകുന്നേരം 7 മണിക്കാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം. (Indian cricket team visit Sree Padmanabha temple) നായകന്‍ സൂര്യകുമാര്‍ യാദവ്, ആക്‌സര്‍ പട്ടേല്‍, റിങ്കു സിംഗ്, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര താരങ്ങളാണ് ശ്രീപത്മനാഭ ക്ഷേത്രത്തില്‍ […]
ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യത്തിന് മുന്നിൽ നടന്‍ ജയറാം
ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യമുനയില്‍ നടന്‍ ജയറാംശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം അതിവേഗ നീക്കങ്ങള്‍ നടത്തുന്നതിനിടെ നടന്‍ കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ വീട്ടിലെത്തിയത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ തന്നെ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളി എത്തിച്ചതിന്റേയും പോറ്റിക്കൊപ്പം ജയറാം പൂജയില്‍ പങ്കാളിയായതിന്റേയും ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. 2019ല്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയ […]
ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
സംസ്ഥാന സർക്കാരിന്റെ RRTS ഇലക്ഷൻ സ്റ്റണ്ട്, മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നൽകി എന്ന് അറിയില്ല; എന്റെ ലക്ഷ്യം അതിവേഗ റെയിൽ എന്ന് ഇ ശ്രീധരൻആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഡൽഹിയിൽ RRTS കൊണ്ട് വന്നത് താനാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കി. സാങ്കേതികമായി RRTS പ്രായോഗികം അല്ല. സംസ്ഥാന സർക്കാരിന്റെ RRTS ഇലക്ഷൻ സ്റ്റണ്ട്. തന്റെ ലക്ഷ്യം അതിവേഗ റെയിലിന്റെ റിപ്പോർട്ട് തയ്യാറാക്കുക. മുഖ്യമന്ത്രിക്ക് […]
ലോക കേരള സഭ – പ്രതിനിധി സമ്മേളനം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
കേരളസമൂഹത്തേയും സംസ്കാരത്തേയും സൃഷ്ടിക്കുന്നതിലും പുനഃസൃഷ്ടിക്കുന്നതിലും കേരളത്തിന് അകത്തുള്ളവർക്ക് എന്നപോലെ പുറത്തുള്ളവർക്കും വലിയ പങ്കുണ്ട്. അതുകൊണ്ട് കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ട്. നവകേരള സൃഷ്ടിയിൽ എല്ലാ കേരളീയർക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാൻ കഴിയണം. അകം കേരളവും പുറം കേരളവും തമ്മിലുള്ള ഒത്തൊരുമ വളർത്താൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ അവയുടെ എല്ലാം കേന്ദ്ര സ്ഥാനത്താണ് ലോക കേരള സഭയുടെ സ്ഥാനം. കാരണം അത് പ്രവാസി കേരളീയർക്ക് ഭാവി കേരളത്തേക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കാനുള്ള ജനാധിപത്യ വേദിയാണ്. നല്ല പൊതു അംഗീകാരം […]
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
ദിബ്രുഗഢ്: ആധികാരിക ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ പ്രവേശം ഉറപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മേഘാലയയെ തോൽപ്പിച്ചു. വി.അർജുൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ എന്നിവരാണ് ഗോളുകൾ നേടിയത്. 33-ാം മിനിറ്റിൽ അർജുനിലൂടെ മത്സരത്തിലെ ആദ്യഗോൾ സ്വന്തമാക്കിയ കേരളം രണ്ടാം പകുതിയിലാണ് മറ്റു രണ്ടു ഗോളുകളും സ്വന്തമാക്കിയത്. 71-ാം മിനിറ്റിൽ റിയാസും 85-ാംമിനിറ്റിൽ അജ്‌സലും മേഘാലയയുടെ ഗോൾവല കുലുക്കി. നാലു കളികളിൽനിന്നായി മൂന്ന് ജയവും ഒരു സമനിലയും നേടിയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. […]
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുംസംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ശമ്പള പരിഷ്‌കരിക്കുന്നതിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത […]
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
തിരുവനന്തപുരം: ഖജനാവ് കാലിയായ സര്‍ക്കാരിന്റെ ബജറ്റ് ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധനമന്ത്രി നിയമസഭയിൽ നടത്തിയത് ബജറ്റ് അവതരണമല്ല, ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമാണ്. ഈ പ്രസംഗം നടത്തേണ്ടിയിരുന്നത് പുത്തരികണ്ടം മൈതാനത്തായിരുന്നുവെന്നും കൃഷണദാസ് പറഞ്ഞു. സിപിഎം നേതാക്കള്‍ നടത്തുന്ന തെരുവ് പ്രസംഗമാണ് സഭയില്‍ കണ്ടത്.ബജറ്റ് അവതരണത്തിന്റെ പവിത്രതപോലും ധനമന്ത്രി നഷ്ടപ്പെടുത്തിയെന്നും കൃഷ്ണദാസ് പറഞ്ഞു. കേന്ദ്രത്തിനെതിരായി അടിസ്ഥാന രഹിതമായ ആരോപണമാണ് ധനമന്ത്രി നടത്തിയത്. കേന്ദ്രം ഒന്നും […]
