കള്ളക്കടൽ പ്രതിഭാസം,ഉയർന്ന തിരമാലയ്ക്ക് സാധ്യത കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ നാളെ (ആഗസ്റ്റ് 13) രാവിലെ 2.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (ആഗസ്റ്റ് 13) രാവിലെ 5.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ […]
ആലുവ മണപ്പുറത്ത് ബലി തര്പ്പണ ചടങ്ങുകള് തുടങ്ങി
പിതൃസ്മരണയില് ഇന്ന് കര്ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്ച്ചെ മുതല് ബലി തര്പ്പണ ചടങ്ങുകള് തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്പ്പണ ചടങ്ങുകള് നടക്കുകയാണ്. ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതര്പ്പണം നടത്താം. ആലുവ മണപ്പുറത്ത് പുലര്ച്ചെ നാലുമണി മുതലാണ് പിതൃകര്മങ്ങള് ആരംഭിക്കുന്നത്. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതല് തന്നെ ഭക്തര് എത്തിത്തുടങ്ങിയിരുന്നു. പിതൃനമസ്കാരവും പൂജകളും പുരോഗമിക്കുകയാണ്. കര്ക്കടക വാവിന് […]
45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ MLA
……………………… തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ LPST ഉദ്യോഗാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചെങ്കിലും ഉദ്യോഗാർത്ഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ MLA പറഞ്ഞു. സമരപ്പന്തലിലെത്തി വളർമതി ടീച്ചർക്ക് നാരങ്ങാനീര് നൽകി നിരാഹാര സമരം അവസാനിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആശാ വർക്കർമാരുടെ സമരത്തിന് സമാനമായി, ശക്തമായ ജനപിന്തുണയോടെയാണ് LPST ഉദ്യോഗാർത്ഥികളും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. അന്ന് ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ നൽകിയവർ ഇന്ന് അധികാരത്തിലിരിക്കുമ്പോൾ, സമരം […]
വിക്രം 1′ റോക്കറ്റ് ദൗത്യം, മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
‘ തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ ‘വിക്രം 1’ ദൗത്യത്തില് നിര്ണായക പങ്കുവഹിച്ച മലയാളി എന്ജിനീയര്മാരുടെ സംഘം മുഖ്യമന്ത്രിയെ സന്ദര്ശിച്ചു. 14 അംഗ മലയാളി സംഘത്തില് ഏഴുപേരാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത്. വിക്ഷേപണ വാഹനത്തിന്റെ ഇലക്ട്രോ-മെക്കാനിക്കല് സംവിധാനങ്ങള് ഏകോപിപ്പിച്ച പത്തനംതിട്ട പറക്കോട് സ്വദേശി നിര്മല് നെല്സണ്, ലിക്വിഡ് പ്രൊപ്പല്ഷന് സ്റ്റേജിന്റെ രൂപകല്പ്പനയില് പങ്കാളിയായ ആലപ്പുഴ വെട്ടിക്കോട് സ്വദേശി അജിത് കുമാര് എസ്, […]
തിരുവനന്തപുരം സര്ക്കാര് ലോ കോളജ് പരീക്ഷാ മൂല്യനിര്ണയത്തില് ഗുരുതര പിഴവ്
കേരള സര്വകലാശാലയ്ക്ക് കീഴിലെ തിരുവനന്തപുരം സര്ക്കാര് ലോ കോളജില് പരീക്ഷാ മൂല്യനിര്ണയത്തില് ഗുരുതര പിഴവുകളെന്ന് വിദ്യാര്ഥികള്. ബിഎ എല്എല്ബി ഒന്നാം സെമസ്റ്ററില് പുനര്മൂല്യനിര്ണയത്തിന് അപേക്ഷിച്ച 231 പേരില് 180 പേരുടെയും മാര്ക്ക് കൂടി. പുനര്മൂല്യനിര്ണയത്തിന് മുമ്പേ സപ്ലിമെന്ററി പരീക്ഷ നടത്തുന്നതിന് എതിരെയും പരാതിയുണ്ട്. കേരള സര്വകലാശാലയില് ഉത്തര പേപ്പറുകള് കാണാതാകുന്നുവെന്ന വാര്ത്ത ട്വന്റിഫോര് ഇന്നലെ റിപ്പോര്ട്ട് ചെയ്തിരുന്നു. പുനര്മൂല്യനിര്ണയത്തിലൂടെ 63 വിദ്യാര്ഥികള്ക്കാണ് പത്തിലധികം മാര്ക്ക് വര്ധിച്ചത്. ആദ്യ ഫലം വന്നപ്പോള് തോറ്റുപോയ 49 പേര് പുനര്മൂല്യനിര്ണയത്തിലൂടെ വിജയിച്ചു. […]
കർക്കിടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്തി രാജീവ് ചന്ദ്രേശേഖർ എംഎൽഎ.
ചരിത്രപ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുബലിയുടെ ഒരുക്കങ്ങൾ വിലയിരുത്തി രാജീവ് ചന്ദ്രശേഖർ എംഎൽഎ .എം.എൽ.എയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു.ക്ഷേത്ര പരിസരത്തിലെ ഒരുക്കങ്ങൾ എംഎൽഎ നേരിൽകണ്ടു മനസിലാക്കുകയും പരിഹരിക്കേണ്ട കാര്യങ്ങൾക്ക് നടപടി നിർദ്ദശവും നൽകി.ഭക്തജനങ്ങൾക്ക് തടസ്സമില്ലാതെ ബലിതർപ്പണം നടത്തുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര നടപടികളാണ് സ്വീകരിക്കാൻ എംഎൽഎ നിർദ്ദേശം നൽകി .ഭക്തരെ കൂടുതൽ ഉൾക്കൊള്ളാൻ അധിക ബലിമണ്ഡപങ്ങൾ . ഭക്തജനതിരക്ക് ഒഴിവാക്കാൻ ഓൺ ലൈൻ ടൈം-സ്ലോട്ട് ബുക്കിംഗ്, 20 ടിക്കറ്റ് കൗണ്ടറുകൾ, കൗണ്ടറുകളിൽ […]
LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ;
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് ചർച്ചയിൽ പങ്കെടുക്കാം. സമരം 37 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ചർച്ചയക്ക് വിളിക്കുന്നത്. സമരത്തിൽ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധക്കാർ ഇത് അംഗീകരിക്കാൻ തയാറായിരുന്നില്ല. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. അധ്യാപക വിദ്യാർത്ഥി […]
72-ാമത് നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്
ആഗസ്റ്റ് 22ന് പുന്നമടക്കായലില് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയില് വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്. ചുണ്ടന് വിഭാഗത്തില് മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളന്- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില് മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രജിസ്റ്റര് ചെയ്ത ചുണ്ടന് വള്ളങ്ങള് ചുവടെ:
കെ എം ബഷീറിന്റെ കൊലപാതകം : കോടതിയിൽ സാക്ഷികളുടെ നിർണ്ണായക മൊഴി
തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില് ഐ എ എസ് ഉദ്യോഗസ്ഥന് ശ്രീറാം വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില് വിചാരണക്കോടതിയില് സാക്ഷികളുടെ നിര്ണായക മൊഴി. പത്തും പതിനൊന്നും സാക്ഷികളായി വിസ്തരിച്ച കേശവദാസപുരം പാറോട്ടുകോണം പി ആന്റ് ടി ഹൗസിംഗ് കോളനിയില് ഡോ. അനീഷ് രാജും കുടപ്പനക്കുന്ന് സ്വദേശി ഐ എ എസ് ട്രെയിനി അതുലുമാണ് മൊഴി നല്കിയത്. കൃത്യത്തിന് ശേഷം അപകടസമയത്ത് താന് വന്നിരുന്നെന്നും ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള് […]
കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, വർക്കല പാപനാശം, ശംഖുംമുഖം കടപ്പുറം തുടങ്ങി ജില്ലയിലെ നൂറ്റമ്പതിലേറെ ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും ചടങ്ങുകൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 2 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഇത്തവണ 25,000 ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ തിരക്ക് നിയന്ത്രിക്കുന്നതിനും തർപ്പണം തടസമില്ലാതെ […]
