കോഴിക്കോട്: ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മിഷണർക്ക് പരാതിനൽകി. സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ കുടുംബത്തിന് ഉറപ്പുനൽകി. കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും പരാതി കൈമാറുമെന്ന് ദീപകിന്റെ കുടുംബം പറഞ്ഞു. ദീപകിനെ യുവതി മനപ്പൂർവം അപകീർത്തിപ്പെടുത്തുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. ജോലിയാവശ്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്രചെയ്യുകയായിരുന്നു ദീപക്. തിരക്കുള്ള ബസ് ആയിരുന്നു. ഇരിക്കാൻ സ്ഥലമില്ലാതെ നിൽക്കുന്ന സമയത്താണ് യുവതി വീഡിയോ ചിത്രീകരിക്കുന്നതും പിന്നീട് സാമൂഹിക […]
കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി.
കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്. 21ന് ശിക്ഷാ വിധി പറയും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശരണ്യയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ അംശം കേസിൽ നിർണായക തെളിവായി. ബന്ധത്തിന്റെ പേരിൽ നിധിൻ […]
അറ്റകുറ്റപ്പണിക്ക് ശേഷം ശബരിമലയിൽ തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ലെന്ന് ഹൈക്കോടതി: ശബരിമലയിൽ വൻ സ്വർണ്ണ കൊള്ള.
അറ്റകുറ്റപ്പണിക്ക് ശേഷം ശബരിമലയിൽ തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ലെന്ന് സംശയിച്ച് ഹൈക്കോടതി. ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നുവെന്നും VSSC പരിശോധന റിപ്പോർട്ട് ഇത് ബലപെടുത്തുന്നു എന്ന് കോടതി പറഞ്ഞു. അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സ്വർണക്കൊള്ള അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. SIT യിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്കും അന്വേഷണം വേണം. സംശയങ്ങൾ സമഗ്രമായ അന്വേഷണത്തിലൂടെ നീങ്ങണമെന്നും കോടതി നിർദേശിച്ചു. കോടതിയുടെ മുമ്പാകെ സമർപ്പിച്ച […]
കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടൽ;
കൊച്ചി: യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസിൽ എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാർ. തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ദേശീയ പാതയിൽ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോളാണ് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്നതിന് ബസിൽ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അതിനൊപ്പം അപസ്മാരവുമുണ്ടായത്. കുഞ്ഞിന്‍റെ അവസ്ഥ കണ്ട് മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസിൽ എല്ലാവരും പരിഭ്രമത്തിലായി. കൂട്ടക്കരച്ചിലിലേക്ക് […]
സായ് ഹോസ്റ്റിലെ ആത്മഹത്യയില്‍ അന്വേഷണത്തിന് പ്രത്യേക സംഘം
കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച സാന്ദ്രയുടെ കുടുംബം. കൊല്ലം സായിയിലെ അധ്യാപകനായ രാജീവ് മകളെ മാനസികമായി പീഡിപ്പിച്ചെന്നും ഇതേക്കുറിച്ച് മകള്‍ പറഞ്ഞിരുന്നതായും സാന്ദ്രയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് സാന്ദ്രയുടെ കുടുംബം കൊല്ലം പൊലീസില്‍ പരാതി നല്‍കി. അതേസമയം സംഭവത്തില്‍ എസിപിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണസംഘം സഹപാഠികളില്‍ നിന്നും സായ് അധികൃതരില്‍ നിന്നും മൊഴിയെടുക്കും.രാജീവ് സാര്‍ മാനസികമായി പീഡിപ്പിച്ചിതിനെ […]
കെഎസ്ഇബിഓഫീസുകളിൽവിജിലൻസ്മിന്നൽപരിശോധന,ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു
കെഎസ്ഇബിഓഫീസുകളിൽ വിജിലൻസ്മിന്നൽപരിശോധന. ഓപറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ 70 സെക്ഷൻ ഓഫിസുകളിലാണ് വിജില ൻസ് പരിശോധന നടന്നത്. പരിശോധനയിൽ വ്യാപക ക്രമക്കേടാണ്കണ്ടെത്തിയത്.ഉദ്യോഗസ്ഥരിൽനിന്നും16,50,000 രൂപയും പിടിച്ചെടുത്തു. കരാർനൽകുന്നതിൽവിജിലൻസ് ക്രമക്കേട് കണ്ടെത്തി. പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന. കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും നടന്നുവരുന്നതായി വിജലൻസിന് പരാതി ലഭിച്ചിരുന്നു. കരാറുകാരിൽനിന്ന് കമീഷൻ ഇനത്തിൽ പണംപറ്റുന്ന ചില ഉദ്യോഗസ്ഥർ കരാർ പ്രവർത്തികളിൽ യഥാവിധി പരിശോധന നടത്താതെ ബിൽ മാറി പണം അനുവദിക്കുന്നതായി വിവരം […]
മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല.
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. രാഹുലിന്റെ ജാമ്യഹർജി കോടതി തള്ളി. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ഇതോടെ രാഹുൽ റിമാൻഡിൽ തുടരും. മജിസ്‌ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ജാമ്യത്തിനായി ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.
ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌തു.
ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌തു. ഹൗറയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിച്ചു. ഈ സ്ലീപ്പർ ട്രെയിൻ ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്. ഇതിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 […]
ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുന്നു; രാഷ്ട്രീയ ലോക്ദൾ ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണ് എന്ന് രാഷ്ട്രീയ ലോക്ദൾ ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗി. രാഷ്ട്രീയ ലോക് ദൾ സംസ്ഥാന കാര്യാലയത്തിൻ്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതും വലതും മാറി മാറി ഭരിച്ച് കേരളത്തെ ദുരവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് എന്നദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പാർട്ടിയുടെ ഘടകം ഇക്കഴിഞ്ഞ നവംബർ 23 ന് നിലവിൽ വന്നു. കേരളത്തിൽ 14 ജില്ലാ കമ്മിറ്റികളുടേയും രൂപീകരണം നടന്നുവരുന്നു. 100 മണ്‌ഡലം കമ്മിറ്റികൾ മാർച്ച് പകുതിയോടെ […]
കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍
കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എം.എല്‍.എ. ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് 2 & അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച 40 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ള […]
