Flash Story
മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം, തിരച്ചിൽ ഊർജിതം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടങ്ങി: മന്ത്രി ഷിബു ബേബിജോണ്‍
അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ‘സ്മാര്‍ട്ട്’ പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.
CAPTCHA പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ


റഷ്യയുടെ ഓണററി കോണ്‍സുല്‍ രതീഷ് സി.നായര്‍ക്ക് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ മെഡല്‍ ഓഫ് കോ-ഓപ്പറേഷന്‍ മിനിസ്ട്രി ഡിപ്പാര്‍ട്മെന്‍റ് ഡയറക്ടര്‍ ഈഗര്‍ കപിരിന്‍ സമ്മാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവിവ് നേരത്തെ വിദേശകാര്യമന്ത്രി സെര്‍ഗെ ലാവ്റോവ് ഒപ്പിട്ടിരുന്നു.
ഇന്ത്യയും റഷ്യയും തമ്മിലുളള ബന്ധം ദൃഢമാക്കുന്നതില്‍ രതീഷ് സി.നായര്‍ വലിയ സംഭാവന നല്‍കുന്നതായി ഈഗര്‍ കപിരിന്‍ പറഞ്ഞു. റഷ്യന്‍ സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ കൂടിയായ രതീഷ് സി.നായര്‍ 2008 ലാണ് റഷ്യയുടെ ഓണററി കോണ്‍സുലാകുന്നത്. റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, പുഷ്കിന്‍ മെഡല്‍ എന്നിവയും വിദേശകാര്യ മന്ത്രാലയത്തിന്‍റെ രണ്ട് മെഡലുകളും സാംസ്കാരിക വകുപ്പ് മന്ത്രാലയത്തിന്‍റെ ദസ്തയേവ്സ്കി മെഡലും ലഭിച്ചിട്ടുണ്ട്. മോസ്കോയില്‍ നടന്ന ചടങ്ങില്‍ റഷ്യൻ ജോഗ്രഫിക്കൽ സൊസൈറ്റി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇലിയ ഗൂരൊവ്, ഫെഡറല്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഉപമേധാവി ദ്മിത്രി പലിക്കാനോവ് എന്നിവര്‍ സംബന്ധിച്ചു.
1845-ല്‍ സ്ഥാപിതമായ റഷ്യന്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റിയുടെ ഇന്ത്യന്‍ സെന്‍റര്‍ ചെയര്‍മാന്‍ കൂടിയാണ് രതീഷ് സി.നായര്‍.

Back To Top
onwin