ഇന്ത്യൻ സൈന്യവും മാലിദ്വീപ് ദേശീയ പ്രതിരോധ സേനയും തമ്മിൽ നടത്തിയ ഉഭയകക്ഷി സൈനികാഭ്യാസമായ എകുവെരിൻ ഇന്ന് തിരുവനന്തപുരത്ത് സംയുക്ത മൂല്യനിർണ്ണയ പരിശീലനത്തോടെ സമാപിച്ചു.സമകാലിക പ്രവർത്തന പരിതസ്ഥിതികളിലെ കലാപവിരുദ്ധ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടാഴ്ച നീണ്ടുനിന്ന തീവ്ര പരിശീലനമാണ് വിജയകരമായി പൂർത്തിയായത്. ബൈസൺ ഡിവിഷനിലെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ ആർ.ഡി.ശർമ്മ, മാലിദ്വീപിലെ കോളേജ് ഓഫ് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിലെ കമാൻഡിംഗ് ഓഫീസർ ബ്രിഗേഡിയർ ജനറൽ അബ്ദുള്ള ഇബ്രാഹിം എന്നിവർ ഇരു രാജ്യങ്ങളിലെയും […]
ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു;
ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. കാറളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് അയ്യര് വീട്ടില്‍ വിഷ്ണുവിന് (30) കുത്തേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.ഗുരുതര പരുക്കേറ്റ വിഷ്ണു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പഞ്ചായത്ത് ഓഫിസ് പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്.പ്രകടനമായി പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുമായി സമീപത്തെ ഗ്രൗണ്ടില്‍ നിന്നിരുന്ന ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി സംഘർഷം നടന്നിരുന്നു. പിന്നാലെ പൊലീസും നേതാക്കളും […]
ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്കയെ അനായാസം വീഴ്ത്തി ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തി. ധരംശാലയില്‍ നടന്ന പോരില്‍ ഇന്ത്യ 7 വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറില്‍ 117 റണ്‍സിനു എല്ലാവരും പുറത്തായി. ജയം തേടിയിറങ്ങിയ ഇന്ത്യ 15.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 120 റണ്‍സ് കണ്ടെത്തിയാണ് ജയം സ്വന്തമാക്കിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്ത്യയ്ക്കു മിന്നും തുടക്കമിട്ടു. താരം […]
അവൾക്കൊപ്പം പരിപാടിയിൽ എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം ടാഗോർ തീയേറ്റർ പരിസരം അവൾക്കൊപ്പം പരിപാടിയിൽCPIM സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്നു.
കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിപ്പെട്ടത്, ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്: മഞ്ജു വാര്യർ
നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ കഴിയില്ല.കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിപ്പെട്ടത്, ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്. അവർ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്ന യഥാർഥ്യമാണ് എന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാലെ അതിജീവിതയ്ക്കുള്ള നീതി പൂർണമാകൂ എന്നും മഞ്ജു വാര്യർ സമൂഹമാധ്യമത്തിൽ കുറിച്ചു. പൊലീസിലും നിമയവിശ്വാസത്തിലും സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ നീതി പൂർണമാകേണ്ടതുണ്ടെന്ന് മഞ്ജു പറയുന്നു. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും […]
അന്താരാഷ്ട്ര സിനിമ വ്യാപാരത്തിന് വാതിൽ തുറന്ന് കേരള ഫിലിം മാർക്കറ്റ്; മൂന്നാം പതിപ്പിന് തുടക്കമായി
30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് തുടക്കമായി. ഡിസംബർ 14 മുതൽ 16 വരെ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിലാണ് ഫിലിം മാർക്കറ്റ് വേദി ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ്അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ ഫിലിം മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. രാജൻ ഖൊബ്രഗഡെയും ക്യൂറേറ്റർ ലീന ഖൊബ്രഗഡെയും ചേർന്ന് ഭദ്രദീപം തെളിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്ടാക്കൾ ഒത്തുചേരുന്ന […]
200 പേര്‍ക്ക് നൂതന സ്‌ട്രോക്ക് ചികിത്സ നല്‍കി പത്തനംതിട്ട ജനറല്‍ ആശുപത്രി
ജില്ലാതല ആശുപത്രിയില്‍ അപൂര്‍വ നേട്ടം തിരുവനന്തപുരം: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ 200 പേര്‍ക്ക് നല്‍കി. ആദ്യമായാണ് ഒരു ജില്ലാ, ജനറല്‍ ആശുപത്രി ഈയൊരു നേട്ടം കൈവരിക്കുന്നത്. ടിഷ്യു പ്ലാസ്മിനോജന്‍ ആക്റ്റിവേറ്റര്‍ എന്ന വിലയേറിയ മരുന്ന് ഉപയോഗിച്ചാണ് ഈ ചികിത്സ നല്‍കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഈ ചികിത്സ പൂര്‍ണമായും സൗജന്യമായാണ് നല്‍കിവരുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രി ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇഇജി, നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി എന്നീ സൗകര്യങ്ങളും ഉണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്‍പ്പെടെ […]
തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; പ്രധാനമന്ത്രി
തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ BJP ക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി BJP പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കിയ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ […]
നിർണായകമായി ഒരു വീട്ടിലെ മൂന്ന് സ്വതന്ത്രന്മാർ ; പാലായുടെ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബം
പാലാ: പാല നഗരസഭയുടെ ഭരണം ആർക്കെന്ന് ഇനി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാർ തീരുമാനിക്കും. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലായുടെ ഭരണം തീരുമാനിക്കുന്ന മൂന്ന് കൗൺസിലർമാർ. പാലാ നഗരസഭയിലെ വോട്ട് എണ്ണിതീരുമ്പോൾ പത്ത് സീറ്റാണ് യുഡിഎഫ് നേടിയത്. എൽഡിഎഫ് 11 സീറ്റും. നഗരസഭയിൽ 5 സ്വതന്ത്രന്മാരാണ് ജയിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബാംഗങ്ങളാണ്.40 വർഷം കേരള കോൺഗ്രസ് […]
സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സംവാദത്തിനും ആശയവിനിമയത്തിനും വേദിയൊരുക്കി.“സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ: സിനിമയിലെ പുതിയ പരിതസ്ഥിതികളും വെല്ലുവിളികളും” എന്ന വിഷയത്തിലാണ് ടാഗോറിൽ ഓപ്പൺ ഫോറം ചർച്ചകൾക്ക് തുടക്കമിട്ടത്. പ്രശസ്ത സംവിധായകൻ സയിദ് മിർസ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവ് കെല്ലി ഫൈഫ് മാർഷൽ, എഫ്‌എഫ്‌എസ്‌ഐ കേരള ജൂറി ചെയർമാനും സംവിധായകനുമായ കെ ഹരിഹരൻ, സംവിധായകൻ ടി […]
