നെയ്യാറ്റിൻകര: അശാസ്ത്രീയമായ ഓട നിർമ്മാണവും റോഡ് നിർമ്മാണവും കാരണം പെരുങ്കടവിളയിൽ ചെറു മഴയത്ത് പോലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് ദുരിതം. ഇന്നലെ പെയ്ത മഴയിൽ പെരുങ്കടവിള ആശുപത്രി കവലയിൽ പഴമല റോഡ് തിരിയുന്ന ഭാഗത്ത് വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ഇതു കാരണം സമീപത്തെ വീടുകൾ വെള്ളം കയറുമെന്ന മീഷണിയിലായി. അടുത്തിടെ നവീകരണത്തിൻ്റെ ആദ്യഘട്ടം പുർത്തിയായ അമരവിള ആര്യൻകോട് ഹൈടെക് റോഡിലാണ് വെള്ളം നിറഞ്ഞത്. തെള്ളുക്കുഴി മേൽക്കോണം പുനയൽക്കോണം തുടങ്ങി ഒരു കിലോമീറ്ററോളം ചുറ്റളവ് വരുന്ന പ്രദേശത്തെ മഴവെള്ളം […]
നിലനിർത്തും, ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ, തിരിച്ചടിച്ച് രാഹുൽ
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മറ്റന്നാൾ ബിഹാർ ജനത രണ്ടാം ഘട്ട വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ മുന്നണികൾ ആത്മവിശ്വാസത്തിലാണ് 160 ലധികം സീറ്റുകള്‍ നേടി എന്‍ ഡി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്നാണ് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. ബിഹാറിൽ നിന്നും രാജ്യത്ത് നിന്നും ഓരോ അനധികൃത കുടിയേറ്റക്കാരെയും നീക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി നടത്തിയത് കുടിയേറ്റക്കാരെ രക്ഷിക്കാനുള്ള മാർച്ചാണെന്നും രാഹുലിന് […]
മോഹൻലാൽ നായകൻ; ‘പഹൽഗാമു’ മായി മേജർ രവി; കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ തുടക്കം
ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങള്‍ മുന്‍നിര്‍ത്തി പുതിയ ചിത്രവുമായി സംവിധായകന്‍ മേജര്‍ രവി. പഹല്‍ഗാം എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹനാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂജാ ചടങ്ങ് കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ വെച്ച് നടന്നു. പൂജയ്ക്ക് ശേഷം മേജര്‍ രവി, നിര്‍മാതാവ് അനൂപ് മോഹനില്‍ നിന്ന് സ്‌ക്രിപ്റ്റ് ഏറ്റുവാങ്ങി പ്രൊജക്ടിന് ഔപചാരിക തുടക്കം കുറിച്ചു. മോഹൻലാൽ, ശരത് കുമാർ, പരേഷ് […]
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; തിരുവനന്തപുരം SAT ആശുപത്രിയ്ക്കെതിരെ പരാതി; ചികിത്സാ പിഴവെന്ന് ആരോപണം
തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയയാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. ആശുപത്രിയിൽ നിന്ന് അണുബാധയേറ്റതാണ് ശിവപ്രിയയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശിവപ്രിയയ്ക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. പിഴവുണ്ടായിട്ടില്ലെന്ന് എസ് എ ടി ആശുപത്രി പറയുന്നത്. കഴിഞ്ഞ മാസം 26നാണ് എസ്എടിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വീട്ടിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു. തിരികെ എസ്എടി […]
കുട്ടികൾ ഗണഗീതം പാടിയതിൽ തെറ്റില്ല; ആർ എസ് എസ് പാടുന്ന വന്ദേമാതരം പാർലമെന്റിൽ പാടുന്നില്ലേ?’ ന്യായീകരിച്ച് ജോർജ് കുര്യൻ
ആർഎസ്എസ് ഗണഗീതം സ്കൂൾ വിദ്യാർത്ഥികൾ പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ എസ് എസിനെ പരാമർശിക്കുന്നില്ലെെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും കേന്ദ്ര മന്ത്രി ആഹ്വാനം ചെയ്തു. വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഐഎം ശ്രമമാണിതെന്ന് ജോർജ് കുര്യൻ കുറ്റപ്പെടുത്തി. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ എസ് എസിനെ പരാമർശിക്കുന്നില്ല. കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ലെന്നും ആർ […]
“എന്തിനു വേണ്ടിയാണ് ഡോക്ടർമാരെ രക്ഷിക്കാൻ ശ്രമിക്കുന്നത്?” വേണുവിന്റെ ഭാര്യ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ ചികിത്സ നിഷേധം ഉണ്ടായെന്ന് ആവർത്തിച്ച് വേണുവിൻ്റെ ഭാര്യ സിന്ധു. അന്വേഷണത്തിന്റെ ഭാഗമായി ഒരാളും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് സിന്ധു പറഞ്ഞു. വേണു പറഞ്ഞ പോലെ നായ്ക്കളെ കാണുന്നതുപോലെയാണ് സർക്കാർ തങ്ങളെ കാണുന്നത്. എന്തേലും പറഞ്ഞിരുന്നുവെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി രക്ഷപ്പെടുത്തിയേനെയെന്നും സിന്ധു പറഞ്ഞു. ആകെയുള്ള കൂട്ടാണ് നഷ്ടപ്പെട്ടത്. ഒരു മനുഷ്യത്വം കാണിക്കാമായിരുന്നു അതും ഉണ്ടായില്ലെന്നും എന്തിനു വേണ്ടിയാണ് ഡോക്ടർമാരെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും സിന്ധു ചോദിക്കുന്നു. […]
കാട്ടാന ആക്രമണം: ആശങ്ക വേണ്ടെന്നും പ്രദേശത്ത് വനം വകുപ്പിന്റെ സേവനം ലഭ്യമായിരിക്കുമെന്നും മന്ത്രി കെ. രാജൻ
തുടർച്ചയായി കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്കേൽക്കുകയും വനം വകുപ്പിന്റെ ജീപ്പ് നശിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മന്ത്രിയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കമുള്ള സംഘം കുതിരാനിൽ കാട്ടാന ആക്രമണം നേരിട്ട പ്രദേശങ്ങൾ സന്തർശിച്ചു. പ്രദേശവാസികളുടെ കൂടി സേവനം ഉൾപ്പെടുത്തി ഏറ്റവും ചുരുങ്ങിയ കാലയളവിൽ ആനയെ പിടിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനുമുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് വനം വകുപ്പ് പ്രകടിപ്പിച്ചിട്ടുള്ളതെന്നും ജനങ്ങൾ ഭീതിപ്പെടേണ്ടതില്ലെന്നും പ്രശ്നമൊഴിയുന്നതു വരെ വനം വകുപ്പിന്റെ സേവനം തുടരുമെന്നും […]
കനലിന്റെ വയലാർ സ്മരണാഞ്‌ജലി
സി പി ഐ യുടെ സോഷ്യൽ മീഡിയ ചാനൽ ആയ ‘കനൽ’ വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികം ആചരിക്കുന്നു.“മാ നിഷാദ – വയലാർ ഒരു ചെങ്കനൽ ഓർമ്മ” എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് എം എൻ സ്മാരകത്തിലെ കൗൺസിൽ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. ശ്രീകുമാരൻ തമ്പി, കെ ജയകുമാർ, ബി കെ ഹരിനാരായണൻ, റോസ് മേരി, യമുന വയലാർ, രാജീവ് ഓ എൻ വി, അപർണ രാജീവ് എന്നിവർ പങ്കെടുക്കുന്ന […]
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവൻ സ്വർണം കാണാതായ സംഭവത്തിൽ ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി അനുമതി. ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താനാണ് തീരുമാനം. പോലീസ് അന്വേഷണത്തിനിടെ കാണാതായ സ്വർണം ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന് മുന്നിലുള്ള വാതിലുകൾ സ്വർണം പൂശാൻ സ്ട്രോംഗ് റൂമിൽ നിന്നെടുത്തതിൽ 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ കാണാതായത്. ഇക്കഴിഞ്ഞ […]
കോട്ടയത്ത് നവവധുവിന് ആഭിചാര ക്രീയയുടെ പേരിൽ പീഡനം; ഭര്‍ത്താവും മന്ത്രിവാദിയുമടക്കം മൂന്ന് പേർ അറസ്റ്റില്‍
കോട്ടയത്ത് നവവധുവിന് ആഭിചാര ക്രീയയുടെ പേരിൽ പീഡനം; ഭര്‍ത്താവും മന്ത്രിവാദിയുമടക്കം മൂന്ന് പേർ അറസ്റ്റില്‍പെരുംതുരുത്തിയിൽ ആയിരുന്നു സംഭവം. ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന വ്യാജേനയായിരുന്നു ആഭിചാരക്രിയ. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് യുവതിയെ മണിക്കൂറുകള്‍ നീണ്ട ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് വിധേയയാക്കിയത്. യുവതിയുടെ ഭര്‍ത്താവ് മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55), പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ കുട്ടന്റെ മകന്‍ ശിവദാസ് (54) എന്നിവരെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് […]
