തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ ഐഎഎസ് ചുമതലയേൽക്കും. വിവരം മന്ത്രി അറിയിച്ചെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി ചുമതല വഹിച്ചിട്ടുള്ള ജയകുമാർ, രണ്ട് തവണ സ്‌പെഷ്യൽ കമ്മിഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടന കാലത്തിന് മുൻഗണന നൽകുമെന്ന് ജയകുമാർ പറഞ്ഞു. രണ്ടുമാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ഭംഗിയായി നടത്തണം, അതിനായിരിക്കും മുൻഗണന […]
എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവ്വീസ് ചൊവ്വാഴ്ച മുതൽ; ബുക്കിംങ് തുടങ്ങി, ടിക്കറ്റ് നിരക്ക് ഇങ്ങനെ:
കൊച്ചി: എറണാകുളം-ബെഗംളൂരു വന്ദേഭാരത് സർവ്വീസുകൾ ചെവ്വാഴ്ച (11 നവംബർ) മുതൽ ആരംഭിക്കും. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ ഓഫ് ചെയ്ത എറണാകുളം-ബെംഗളൂരു വന്ദേ ഭാരതിന് ആകെ ഒൻപത് സ്റ്റഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എറണാകുളം സൗത്ത്, തൃശൂർ,പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിൻ കടന്നുപോകുന്ന സ്റ്റോപ്പുകൾ. സമയവും സ്റ്റോപുകളും ഒൻപത് മണിക്കൂറിനുള്ളിൽ 608 കിലോമീറ്റർ ട്രെയിൻ ഓടിയെത്തും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2:20ന് എറണാകുളത്ത് […]
ആകാശവാണി സംഗീത സമ്മേളനം ദേശീയോദ്ഗ്രഥനമാണെന്ന് ഡോ. കെ. ഓമനക്കുട്ടി
ആകാശവാണി സംഗീത സമ്മേളനം ദേശീയോദ്ഗ്രഥനമാണെന്ന് ഡോ. കെ. ഓമനക്കുട്ടി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആകാശവാണി തിരുവനന്തപുരം നിലയം സംഘടിപ്പിച്ച സംഗീത സമ്മേളനം തിരി തെളിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. തന്റെ പതിനാറ് വയസ്സ് മുതൽ ആകാശവാണിയോടൊപ്പം നടക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും കുടുംബാംഗങ്ങൾ ആകാശവാണിയി ഗ്രേഡ് നേടിയ കലാകാരന്മാരാണെന്നതിൽ സന്തോഷമുണ്ടെന്നും ഡോ.ഓമനക്കുട്ടി കൂട്ടിച്ചേർത്തു. പരിപാടിയിൽ കുടമാളൂർ മുരളീധരമാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, ഡോ.എൻ.ജെ. നന്ദിനിയുടെ സംഗീതക്കച്ചേരി, അജിത്ത് ജി. കൃഷ്ണനും എസ് ആർ ശ്രീക്കുട്ടിയും പാടിയ ലളിതഗാനങ്ങൾ […]
വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച നടപടി പ്രതിഷേധാർഹം – മുഖ്യമന്ത്രി
എറണാകുളം – ബംഗളൂരു വന്ദേ ഭാരത്സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ […]
വേണു നേരിട്ട ദുരിതം തുറന്നു പറഞ്ഞ് ഡോക്ടർ ഹാരിസ് ഹസൻ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു നേരിട്ട ദുരിതം തുറന്നു പറഞ്ഞ് ഡോക്ടർ ഹാരിസ് ഹസൻ. വേണുവിനെ കിടത്തിയത് തറയിൽ. . ഒരിക്കൽ ഇത് ചൂണ്ടി കാണിച്ചതിൽ വിഷമകരമായ അവസ്ഥ ഉണ്ടായെന്നും ഡോക്ടർ ഹാരിസ് ഹസൻ പറഞ്ഞു. തറയിൽ എങ്ങനെ അണ് ഒരാളെ കിടത്തുന്നത്. ഒരാൾക്ക് എങ്ങനെ ആണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാൻ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്കാരത്തിൽ തറയിൽ കിടത്തി ചികിൽസിക്കാനാകുമെന്ന് ഡോക്ടർ ഹാരിസ് ഹസൻ ചോദിച്ചു. […]
വന്ദേ ഭാരതിലെ യാത്രക്കാരെ ഗവർണർ രാജേന്ദ്ര ആർലേക്കർ അഭിവാദ്യം ചെയ്യുന്നു
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടഎറണാകുളം- ബംഗളൂരു വന്ദേ ഭാരതിലെയാത്രക്കാരെ അഭിവാദ്യം ചെയ്യുന്നഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രിമാരായപി.രാജീവ്,വി. അബ്ദുറഹിമാൻ,കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എം.പി മാരായ ഹൈബി ഈഡൻ,വി കെ ഹാരിസ് ബീരാൻ,മേയർഎം അനിൽകുമാർ,ടീജെ വിനോദ് എംഎൽഎ. തുടങ്ങിയവർ
രാജ്യത്തെ മുൾമുനയിൽ നിർത്തിയ നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം
രാജ്യത്തെ ആകെ മുൾമുനയിൽ നിർത്തിയ നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500- 1000 രൂപാ നോട്ടുകൾ അസാധുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 2016 നവംബർ എട്ടിന് രാത്രി 8 മണിക്ക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500- 1000 നോട്ടുകൾ ഇനി നിയമപരമല്ലെന്ന് പ്രഖ്യാപിച്ചത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതോടുകൂടി രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാകുമെന്നും തീവ്രവാദപ്രവർത്തനങ്ങളും മയക്കുമരുന്ന് കച്ചവടവും ഇല്ലാതാക്കാനാകുമെന്നുമായിരുന്നു അവകാശവാദം. എന്നാൽ […]
മലപ്പുറത്തെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി:
മലപ്പുറം കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം. ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു. കടയ്ക്കുള്ളിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ഗുരുതരമായ പരുക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. മഹാലാഭമേള എന്ന പേരിൽ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടർന്നിട്ടില്ല. തീ പിടിച്ച വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചു. വ്യാപാര […]
അടുത്ത വർഷം മുതൽ ശാസ്ത്രമേളയിൽ വിജയിക്കുന്ന ജില്ലയ്ക്ക് സ്വർണ്ണക്കപ്പ്’: മന്ത്രി വി ശിവൻകുട്ടി
അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതൽ പോയിൻ്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വർണ്ണ കപ്പ് നൽകുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ 57 മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് ഗവ.മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് സാധനങ്ങൾ വാങ്ങുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. അടുത്ത വർഷം മുതൽ ശാസ്ത്രമേളയിൽ വിജയികൾക്ക് നൽകുന്ന […]
വംശീയ അധിക്ഷേപം: അധ്യാപികയെ സര്‍വീസില്‍ നിന്നു പുറത്താക്കണം- എൻ കെ റഷീദ് ഉമരി
തിരുവനന്തപുരം: ഗവേഷ വിദ്യാര്‍ഥിയെ വംശീയമായി അധിക്ഷേപിച്ച കേരള സര്‍വകലാശാലയിലെ സംസ്‌കൃതം വകുപ്പു മേധാവി ഡോ. സി എന്‍ വിജയകുമാരിയെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി. വംശീയതയും ജീര്‍ണിച്ചു നാറുന്ന ജാതീയതയും മനസില്‍ താലോലിക്കുന്ന ജാതി കോമരങ്ങളെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അപകടകരമാണ്. ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവതരമാണ്. ഈ അധ്യാപികയുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കപ്പെട്ട് പലരും പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നു. നിരവധി […]
