Flash Story
കോതമംഗലത്തെ വിദ്യാര്‍ഥിനിയുടെ മരണം; ആണ്‍സുഹൃത്ത് റമീസ് അറസ്റ്റില്‍
ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനമായി ആചരിക്കണമെന്ന് ഗവർണർ ആർലേക്കർ; വിവാദ സർക്കുലർ തള്ളിക്കളയുമെന്ന് വി ശിവൻകുട്ടി
വോട്ട് കൊള്ള: പ്രതിപക്ഷത്തിൻ്റെ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു; സംഘർഷാവസ്ഥ
തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു; മാങ്കോട് രാധാകൃഷ്ണന്‍ സെക്രട്ടറി
മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി
ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ഇന്ന് (11) ചുമതലയേല്‍ക്കും
കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക്
കൊച്ചിയിൽ മദ്യലഹരിയിൽ കാറോടിച്ച് പരാക്രമം, 13വാഹനങ്ങൾ ഇടിച്ച് തെറുപ്പിച്ചു;കൊല്ലം സ്വദേശിക്കെതിരെ കേസ്
പിണറായിയുടെ സിസ്റ്റത്തിന്റെ പരാജയം ചൂണ്ടിക്കാട്ടിയഡോക്ടറെ വേടയാടാൻ അനുവദിക്കില്ല: ബിജെപി

“ഭാർഗവാസ്ത്ര” ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം

ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ‘ഭാർഗവാസ്ത്ര’ എന്നതാണ് ഡ്രോൺ പ്രതിരോധ സംവിധാനത്തിന്റെ പേര്. ഗോപാൽപൂരിൽ നടന്ന പരീക്ഷണം വിജയകരം. ഈ കൗണ്ടർ-ഡ്രോൺ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകൾ ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിൽ പരീക്ഷണത്തിന് വിധേയമാക്കി. എല്ലാ നിയുക്ത ലക്ഷ്യങ്ങളും നേടിയെടുത്തു. ഗോപാൽപൂരിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റോക്കറ്റിൽ മൂന്ന് പരീക്ഷണങ്ങൾ നടത്തി.ഓരോ റോക്കറ്റ് വീതം വിക്ഷേപിച്ചുകൊണ്ട് രണ്ട് പരീക്ഷണങ്ങൾ നടത്തി. രണ്ട് സെക്കൻഡിനുള്ളിൽ സാൽവോ മോഡിൽ രണ്ട് റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് […]

തിരുവനന്തപുരം നാഷണൽ ആയുഷ് മിഷൻ കേരളം Procurement Officer, Data Programmer തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം നാഷണൽ ആയുഷ് മിഷൻ കേരളം Procurement Officer, Data Programmer തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചുവിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 01-06-2025www.nam.kerala.gov.in Phone : 0471 2474550

കെ.എസ്.ആർ.ടി.സി ബസുകളിൽ കൂടുതൽ അഗ്‌നി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കും : മന്ത്രി കെ.ബി.ഗണേഷ് കുമാർ

വാഹനങ്ങൾക്ക് തീ പിടിക്കുന്നു; മാധ്യമ പ്രവർത്തകർക്ക് രക്ഷാകവചവുമായി പ്രസ് ക്ലബ് തിരുവനന്തപുരം : എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും കൂടുതൽ അഗ്നി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.ഇപ്പോഴത്തെ പ്രത്യേക കാലാവസ്ഥയിൽ അപകടങ്ങൾ ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ്. ചെറിയ അശ്രദ്ധ കൊണ്ട് വലിയ അപകടങ്ങൾ സംഭവിക്കുകയാണ്. വാഹനങ്ങളുടെ ചെറിയ അറ്റ കുറ്റപ്പണികൾ അവഗണിക്കുന്നതുകാരണം തീപിടിത്ത സാദ്ധ്യത കുടുതലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.മാധ്യമ പ്രവർത്തകരുടെ വാഹനങ്ങളിൽ ഘടിപ്പിക്കാൻ ഫയർ കെയറിന്റെ സഹകരണത്തോടെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് നടപ്പാക്കുന്ന […]

ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ പാക്കിസ്ഥാൻ വിട്ടയച്ചു

ന്യൂഡൽഹി: പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. അട്ടാരി അതിർത്തി വഴിയാണ് ബിഎസ്എഫ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ പൂര്‍ണം അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് […]

Α.Κ.Τ.Α.ആൾ കേരളാ ടെയ്‌ലേഴ്‌സ് അസോസിയേഷൻ,രജി നമ്പർ : 316/83രജി നമ്പർ : 316/83

തിരുവനന്തപുരം ജില്ലാ കമ്മിറ്റി Email sathi akta@gmail.com Mob: 0347553590, 0471-2334388 Ref No. LKERALATA Date 14/05/20 പ്രവർത്തനപാരമ്പര്യത്തിൻ്റെ നാമരപതിറ്റാണ്ട് പിന്നിടുന്ന ആൻ കേരള ടെയ്‌ഴ്സ് അസോ സിനേക്കൻ എ.കെറ്റി.എ) തിരുവനന്തപുരം ജത ജൂബിലി ജില്ലാസമ്മേളനം 2025, മേയ് 170 രാവിലെ 9.30ന് സാസിനിരി മാാഡിൽ ജെ.കെ.ആഡിറ്റോറിയത്തിൻറെ നടയിൽ നിന്ന് ആരംഭിക്കുന്ന ശക്തിപ്രകടനം പോത്തൻകോട് ജംഗ്‌ഷൻ ചുറ്റി കെമാർഗവൻ നനറിൽ (പോത്തൻകോട് ബസ് കാമാലിനി ജയിലെ പൊതുസം നടക്കുന്ന പൊതുസമ്മേളനം ജില്ലാപ്രസിഡന്റ് രാധാവിജയൻ വാദ്യകലയിൽ ബഹു: […]

ദിപിന്‍ ഇടവണ്ണയ്ക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച സ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി എസ് ശ്രീജിത്ത്. ഉദ്യോഗസ്ഥനായ ദിപിന്‍ ഇടവണ്ണയ്ക്കും വാര്‍ത്ത സംപ്രേഷണം ചെയ്ത മാധ്യമസ്ഥാപനത്തിനും എതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്തു. എസ് ശ്രീജിത്തിന് എതിരെ ദിപിന്‍ ഇടവണ്ണ ഫേസ്ബുക്കിലൂടെ അഴിമതി ആരോപണം ഉന്നയിക്കുകയായിരുന്നു . തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി എസ്.ശ്രീജിത് ട്വന്റിഫോറിനോട് പറഞ്ഞു. (adgp r sreejith files defamation) എസ്.ശ്രീജിത് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കെ ദിപിനെതിരെ അച്ചടക്ക ലംഘനത്തിന് നടപടി എടുത്തിരുന്നു. കതിരൂര്‍ പൊലീസ് […]

അമേരിക്കയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധകരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ

ഡോണൾഡ് ട്രംപിന്റെ സൗദി സന്ദർശനം,അമേരിക്കയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധകരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ. പ്രതിരോധം, വ്യവസായം, ഊര്‍ജം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കും. ഇന്ന് രാവിലെ സൗദി സമയം പത്ത് മണിയോടെ റിയാദ് വിമാനത്താവളത്തില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ട്രംപിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. റിയാദ് യമാമ പാലസില്‍ നടന്ന ആചാരപരമായ വരവേല്‍പ്പിന് ശേഷം ട്രംപും മുഹമ്മദ് ബിന്‍ സല്‍മാന്‍ […]

നന്തൻകോട് കൂട്ടക്കൊല പ്രതി കേഡൽ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം

തിരുവനനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേഡൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം. ജീവപര്യന്തം തടവും പതിനഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുക ബന്ധുവായ ജോസിന് നല്‍കണമെന്ന വിധിച്ച കോടതി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും നിരീക്ഷിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് മാനസിക രോഗമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാനസിക പ്രശ്നമുണ്ടെങ്കിൽ ഉറ്റവരെ കൊല്ലാൻ പ്രതിക്ക് എങ്ങനെ സാധിച്ചു എന്നും പ്രോസിക്യൂഷൻ […]

നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘ഗള്‍ഫ് മാധ്യമം’ ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമര്‍ശനം. ‘മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്”- […]

കായികവകുപ്പ് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശ യാത്ര മെയ് 14 ന് തിരുവനന്തപുരത്തു നിന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: കായികവകുപ്പ് സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ്, സേയെസ് ടു സ്പോർട്സ് ലഹരിവിരുദ്ധ സന്ദേശ യാത്ര മെയ് 14 ന് തിരുവനന്തപുരത്തു നിന്ന് പുനരാരംഭിക്കുന്നു.അതിർത്തിയിൽ സംഘർഷം ശക്തമായിരുന്ന സാഹചര്യത്തിൽ യാത്ര താൽക്കാലികമായി നിർത്തി വെച്ചിരുന്നു.വെടിനിർത്തൽ പ്രഖ്യാപിച്ച് സംഘർഷാവസ്ഥ അയഞ്ഞതോടെ സർക്കാർ പരിപാടികൾ തുടരാൻ തീരുമാനം എടുത്ത സാഹചര്യത്തിലാണ് യാത്ര വീണ്ടും പ്രയാണം തുടങ്ങുന്നത്. കുട്ടികളെയും യുവജനങ്ങളെയും മാത്രമല്ല, മുഴുവൻ ജനങ്ങളെയും കളിക്കളങ്ങളിൽ എത്തിക്കുക എന്നതാണ് ജാഥയുടെ ലക്ഷ്യം. മെയ് 5 ന് കാസർക്കോട് നിന്നാരംഭിച്ച യാത്ര വലിയ ജനപങ്കാളിത്തത്തോടെ […]

Back To Top