തിരു : പേവിഷബാധയേറ്റ് തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്.കൃത്യസമയത്ത് വാക്സിൻ മൂന്ന് ഡോസ് എടുത്തിരുന്നു. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നിൽ നിൽക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് […]
എൻ്റെ കേരളം:സാംസ്കാരിക പ്രൗഢി വിളംബരം ചെയ്ത് ഘോഷയാത്ര
നഗരത്തെ അക്ഷരാർത്ഥത്തിൽ സാംസ്കാരിക വർണ വൈവിധ്യത്തിൽ മയക്കിയ വിളംബര ഘോഷയാത്രയോടെ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് പാലക്കാട് ജില്ലയിൽ പ്രൗഢ ഗംഭീര തുടക്കം. ലഹരിക്കെതിരെ സന്ദേശം ഉയർത്തി ജില്ലാ ഇൻഫർമേഷൻ വകുപ്പ് ഒരുക്കിയ ഫേസ് പൈയ്ൻ്റിങ്ങും എക്സൈസ് വകുപ്പ് ഒരുക്കിയ കാലൻ്റെ രൂപത്തിൽ “നേരത്തിന് വരും നേരത്തെ വിളിക്കരുത്” എന്ന സന്ദേശവും ഘോഷയാത്രയെ വ്യത്യസ്തമാക്കി. കുതിരസവാരിയും കേരളത്തിന്റെ സാംസ്കാരിക പ്രതീകങ്ങളായ ആയോധനകല ,കഥകളി, മോഹിനിയാട്ടം, തെയ്യം, തിറ, തുടങ്ങിയ വേഷങ്ങളും ഘോഷയാത്രയിൽ കൗതുക കാഴ്ചയൊരുക്കി. […]
ഇറാനിലെ മോട്ടോർ സൈക്കിൾ ഫാക്ടറിയിൽ വൻ സ്ഫോടനം
ഇറാനിലെ മാഷാദിൽ മോട്ടോർ സൈക്കിൾ ഫാക്ടറിയിൽ വൻ സ്ഫോടനം നിലവിൽ സ്ഫോടനം നിയന്ത്രണാതീതമായ തീപിടുത്തത്തിന് കാരണമായി
ഒരോവറിൽ അഞ്ച് സിക്സ്, പരാഗിൻ്റെ പോരാട്ടം വിഫലം; ഒരു റണ്‍ ജയവുമായി കൊല്‍ക്കത്ത
കൊല്‍ക്കത്ത: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ രാജസ്ഥാനെ ഒരു റണ്ണിന് കീഴടക്കി കൊല്‍ക്കത്ത. കൊല്‍ക്കത്ത ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 95 റണ്‍സുമായി രാജസ്ഥാന്‍ നായകന്‍ പൊരുതിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. കൊല്‍ക്കത്ത ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ വൈഭവ് സൂര്യവംശിയെ നഷ്ടമായി. രണ്ട് പന്ത് നേരിട്ട വൈഭവിന് നാല് റണ്‍സ് മാത്രമാണ് […]
ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് നേരെ മിസെെൽ ആക്രമണം
ന്യൂഡൽഹി: ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം മിസെെൽ ആക്രമണം ഉണ്ടായതിനെ തുടർന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ വിമാനം എഐ139 ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപാണ് ആക്രമണം നടന്നതെന്നാണ് വൃത്തങ്ങൾ അറിയിച്ചത്. ഫ്ലെെറ്റ് ട്രാക്കിംഗ് വെബ്സെെറ്റായ ‘Flightradar24.com’ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് അബുദാബിയിലേക്ക് വിമാനം വഴിതിരിച്ചുവിടാൻ തീരുമാനിച്ച സമയം വിമാനം ജോർദാനിയൻ വ്യോമാതിർത്തിയിലായിരുന്നു. ആക്രമണത്തെ തുടർന്ന് ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ […]
റാപ്പർ വേടന് വേദിയൊരുക്കി സർക്കാർ; നാളെ വൈകുന്നേരം റാപ്പ് ഷോ, ഇടുക്കിയിൽ പരിപാടി
ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വേദിയൊരുക്കി സർക്കാർ. ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന് വീണ്ടും വേദി ലഭിച്ചിരിക്കുന്നത്. വിവാദങ്ങൾക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വേടന് വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടന്റെ റാപ്പ് ഷോ. വേടനെ പിന്തുണക്കുന്ന നിലപാടാണ് ഇടതു മുന്നണി നേതാക്കൾ കൈക്കൊണ്ടത്. കഴിഞ്ഞ 29നാണ് […]
ഹെെബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ;
കൽപ്പറ്റ: വയനാട്ടിൽ ഹെെബ്രിഡ് കഞ്ചാവുമായി യുവതിയും യുവാ വും പിടിയിൽ. കണ്ണൂർ അഞ്ചാംപീടിക സ്വദേശികളായ കീരിരകത്ത് വീട്ടിൽ കെ ഫസൽ, തളിപറമ്പ് സ്വദേശിനിയായ കെ ഷിൻസിത എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20.80 ഗ്രാം ഹെെബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബെെൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിൻ്റെ ഡിക്കിയിൽ രണ്ടുകവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഉപയോഗത്തിനും വിൽപനയ്ക്കുമായി ബംഗളൂരുവിൽ നിന്ന് വാങ്ങിയതാണെന്ന് ഇവർ […]
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ മന്ത്രി കെ രാജൻ്റെ മൊഴി.
തൃശൂർ : പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ മന്ത്രി കെ രാജൻ്റെ മൊഴി. പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. എന്നാൽ പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ പല തവണ വിളിച്ചിട്ടും കിട്ടിയില്ല . ഔദ്യോഗിക നമ്പറിലും പേഴ്‌സണല്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്. പൊലീസിൻ്റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായെന്നും മന്ത്രി കെ രാജൻ പറഞ്ഞു. പൂരം നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുന്ന ഡിജിപിയുടെ സംഘത്തിനാണ് […]
വേളാങ്കണ്ണി തീർത്ഥടനത്തിന് പോയ വാനും ബസും കൂട്ടിയിടിച്ചു; നാല് മലയാളികൾക്ക് ദാരുണാന്ത്യം
ചെന്നൈ: വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ അടുത്തുളള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയാണ് ഇവർ തീർത്ഥാടനത്തിനായി പോയത്. വേളാങ്കണ്ണിയിലേക്ക് തീർത്ഥാടന യാത്ര പോയ സംഘത്തിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേരായിരുന്നു വാനിലുണ്ടായിരുന്നത്. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിയിൽ വച്ചാണ് അപകടം സംഭവിച്ചത്. […]
പഹൽഗാം ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാൻ പൂർണ്ണ സജ്ജമായി നാവികസേന:
പഹൽഗാം :ഭീകരാക്രമണത്തിനെതിരെ തിരിച്ചടി നൽകാൻ പൂർണ്ണ സജ്ജമായി നാവികസേന. സമുദ്ര പാതകളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യൻ മാരിടൈം അധികൃതർ നാവിഗേഷൻ മുന്നറിയിപ്പ് നൽകി. നാവികസേന അറബിക്കടലിൽ നടത്തുന്ന പരിശീലനങ്ങൾ കണക്കിലെടുത്ത് വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.സുരക്ഷ ഉറപ്പാക്കാൻ വാണിജ്യ കപ്പലുകൾ പരിശീലനം നടത്തുന്ന പാത ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു. പ്രധാന നഗരങ്ങൾ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ […]