Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

നടൻ ബാബുരാജിനെതിരെ സരിത നായർ രംഗത്ത്. അമ്മ (എ എം എം എ)സംഘടനയുടെ തലപ്പത്ത് വരാൻ മാത്രം കഴിവോ വിശ്വാസ്തയോ ഉളള ആളല്ല ബാബുരാജ് എന്ന് സരിത അരോപിക്കുന്നു. മരണാസന്നയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മോഹൻലാൽ കുറച്ച് പണം ബാബുരാജിനെ എല്പിച്ചിരുന്നുവെന്നും അയാളത് സ്വന്തം ആവശ്യങ്ങൾക്കായി തിരിമറി നടത്തിയെന്നും രേഖകൾ സഹിതം സരിത ആരോപിക്കുന്നു.

സരിതയുടെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം

അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ “അമ്മ” എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതിൽ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോൾ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയിൽ എനിക്ക് യാതൊരു റോളും ഇല്ല .ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്.

പക്ഷേ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ഒരാൾ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോൾ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. . ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന.. ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഉള്ളത്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാൾ ചതിയൻ ബാബുരാജ് @ ബാബുരാജ് ജേക്കബ് ആണല്ലോ എന്നത് കൊണ്ട് മാത്രമാണ്, ഇനി അതേപ്പറ്റി പറയാതിരിക്കാൻ ആകില്ല എന്ന് തോന്നിപ്പോയി.

2018 ൽ അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തിൽ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു.
2018 ൽ എൻറെ ചികിത്സയ്ക്കായി ശ്രീ .മോഹൻലാൽ ബാബുരാജിനെ പണം ഏൽപ്പിച്ചു . ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരിൽ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) – യുടെ ലോൺ കുടിശ്ശിക തുക അടച്ച് തീർത്തൂ ജപ്തി ഒഴിവാക്കി.

എന്നോട് മാത്രമാണോ എന്ന് ഞാൻ അന്വേഷിച്ചു..അല്ല…

ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകൾ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നിൽക്കുന്നത്. ദുബായിലെ ഒരു വൻ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്പോർട്ട്, റസിഡൻ്റ് കാർഡ് കോപ്പി ഞാനിവിടെ നൽകുന്നുണ്ട് ആർക്കുവേണമെങ്കിലും പരിശോധിക്കാം.

ഇദ്ദേഹം AMMA. യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാൻ അറിയില്ല. സ്ത്രീ അഭിനേതാക്കൾ കൂടെ ഉൾപ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആർക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ… സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയർ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്?

ഞാൻ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലർക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു… ആ പരാതി അങ്ങനെ തന്നെ നില നിലനിൽക്കുന്നുണ്ട്… “അമ്മ” യുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ഒരാളല്ല ഈ ബാബുരാജ്…

Back To Top