
പാലക്കാട്: ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവി കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവനയുമായി ബി ജെ പിയുടെ മുതിർന്ന നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലെ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരികരിക്കുകയായിരുന്നു ശിവരാജൻ. ദേശീയ പതാകയ്ക്ക് സമാനമായ കൊടി ഒരു ദേശീയ പാര്‍ട്ടിയും ഉപയോഗിക്കാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് പച്ച പതാകയും സിപിഐ(എം) പച്ചയും വെള്ളയും ഉപയോഗിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ കൂട്ടിച്ചേർത്തു.