Flash Story
ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

വാൽപ്പാറയിൽ പുലി പിടികൂടിയ 4 വയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ തേയില തോട്ടത്തിൽ നിന്ന് കണ്ടെത്തി

വാൽപ്പാറയിൽ പുലി പിടികൂടിയ 4 വയസുകാരി ഇനി ഓർമ്മ. വീടിന് സമീപത്തെ തേയില തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി.
വാൽപാറ പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണു പുലി ആക്രമിച്ചത്.

പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതൽ കാട്ടിൽ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ.

Back To Top
onwin