Flash Story
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:
ഈ വർഷത്തെ ഡോ. ദിവ്യ രവീന്ദ്രൻ അവാർഡ്  ഡോ. അർച്ചന എം ജി ക്ക്

സംസ്കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവം ഒക്ടോബർ 18 മുതൽ തിരുവനന്തപുരത്ത്മികച്ച നാടകത്തിന് കേരളത്തിലെ ഏറ്റവും വലിയ സമ്മാന തുകയായ 55,555 രൂപയും പുരസ്കാരവും

തിരുവനന്തപുരം: സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവവും സാംസ്കാരികോത്സവവും ഒക്ടോബർ 18 മുതൽ 23 വരെ ഭാരത് ഭവനിലെ ‘മണ്ണരങ്ങിൽ’ വെച്ച് നടത്തുന്നു. 33 പ്രൊഫഷണൽ നാടകങ്ങളുടെ എൻട്രികളിൽ നിന്ന് വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത മികച്ച അഞ്ച് നാടകങ്ങളാണ് മൽസരത്തിൽ മാറ്റുരയ്ക്കുന്നത്.ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 55,555 രൂപയും പുരസ്കാരവും സമ്മാനിക്കും. കേരളത്തിലെ ഒരു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ വിവിധയിനങ്ങളിൽ […]

ലോക — ചാപ്റ്റർ വൺ’ 300 കോടി ക്ലബ്ബിൽ ഇടം നേടി;ഒരു മലയാള സിനിമ നേടുന്ന എക്കാലത്തേയും മികച്ച നേട്ടം

‘ലോക — ചാപ്റ്റർ വൺ’ 300 കോടി ക്ലബ്ബിൽ ഇടം നേടി;ഒരു മലയാള സിനിമ നേടുന്ന എക്കാലത്തേയും മികച്ച നേട്ടംമലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ദുൽഖർ സൽമാൻ്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക — ചാപ്റ്റർ വൺ’ 300 കോടി ക്ലബ്ബിൽ ഇടം നേടി. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമാണിത്. റിലീസ് ചെയ്ത് 45 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിൻ്റെ ആഗോള ഗ്രോസ് കളക്ഷൻ ഈ മാന്ത്രിക […]

രുദ്ര”സിനിമ സോങ് റിലീസ് സൂര്യ കൃഷ്ണ മൂർത്തി നിർവഹിച്ചു.

“രുദ്ര”സിനിമ സോങ് റിലീസ് സൂര്യ കൃഷ്ണ മൂർത്തി നിർവഹിച്ചു. നായിക നിഷി ഗോവിന്ദ്, സംവിധായാകൻ സജീവ് കിളികുലം. ഇത് ഒരു സോഷ്യൽ സബ്ജെക്റ്റ് നൽകുന്ന എല്ലാവർക്കും ഒരുമിച്ചു കാണാൻ കഴിയുന്ന ശാന്തമായ ഒരു മൂവി ആണ്.

ഫെമിനിച്ചി ഫാത്തിമ തിയേറ്ററുകളിലേക്ക്; പുതിയ ട്രെയിലർ എത്തി

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’യുടെ ട്രെയിലർ പുറത്തിറങ്ങി. നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രം ഒക്ടോബർ 10-ന് തിയേറ്ററുകളിലെത്തും. സൂപ്പർതാരം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാന പുരസ്കാരങ്ങളും അംഗീകാരങ്ങളുംതിയേറ്ററുകളിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ‘ഫെമിനിച്ചി ഫാത്തിമ’ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. IFFK (കേരള രാജ്യാന്തര ചലച്ചിത്രമേള): FIPRESCI – […]

ധീരം…സിനിമ യുടെ ടീസർനൽകുന്ന സന്ദേശം

നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത്… നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത് ….അവൻ്റെ ഭവനത്തെ ആക്രമിക്കുകയുമരുത്..എന്തെന്നാൽ നീതിമാൻ ഏഴു തവണ വീണാലും വീണ്ടും എഴുന്നേൽക്കും…ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത് പൂർണ്ണ നാശത്തിലായിരിക്കും…ഈബൈബിൾ വാക്യം ഇന്ദ്രജിത്ത് സുകുമാരനിൽക്കൂടിയാണ് ഇപ്പോൾ ഇവിടെ കേൾക്കുന്നത്.ജിതിൻ സുരേഷ്സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്ത ഭാഗമായിരുന്നു മേൽ കേട്ടത്.ഈ വാക്കുകൾ ചിത്രം ഒരു തികഞ്ഞ സസ്പെൻസ് ത്രില്ലർ ആണന്നു വ്യക്തമാക്കുന്നു.അടുത്തു തന്നെ റിലീസ്സിനു തയ്യാറായി വരുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി […]

ലോകയുടെ രണ്ടാം ഭാഗത്തിലെ നായകൻ ആര്? വെളിപ്പെടുത്തി തിരക്കഥാകൃത്ത്

ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാംഭാഗംപറയുന്നത് ചാത്തൻ്റെ കഥയാവുമെന്ന സൂചന നൽകിയിരിക്കുകയാണ് തിരക്കഥാകൃത്തും നടിയുമായ ശാന്തി ബാലചന്ദ്രൻ. മലയാളത്തിന്റെ വിസ്മയ ചിത്രം ലോക: ചാപ്ടർ 1 : ചന്ദ്ര 200 കോടി ക്ലബ്ബിൽ കഴിഞ്ഞ ദിവസമാണ് സ്ഥാനം പിടിച്ചത്. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രമാണ് ലോക. 13 ദിവസം കൊണ്ടാണ് ലോക 200 കോടി കളക്ഷനിൽ എത്തിയത്. ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസ് നിർമ്മിച്ച് ഡൊമിനിക്ക് അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച ലോക വിദേശ […]

മൂന്നര വയസിൽ കളരിയിൽ അരങ്ങേറ്റം, ഫൈറ്റിനിടയിലെ അപകടം, കുഞ്ഞിനീലി പറയുന്നു

അച്ഛനാണ് ദുർഗയുടെ ഗുരു. മൂന്നര വയസിൽ കളരിയിൽ അരങ്ങേറിയ ദുർഗ ഇന്ന് കരാട്ടെ, കുങ്ഫു തുടങ്ങിയ മാർഷ്യൽ ആർട്സിൽ കുട്ടിപ്പുലിയാണ്. ലോക ചാപ്റ്റർ വൺ ചന്ദ്രയിൽ വിസ്മയിപ്പിച്ച ഒരു കുട്ടിത്താരമുണ്ട്. തികഞ്ഞ മെയ് വഴക്കത്തോടെ അഭ്യാസപ്രകടനങ്ങൾ കാണിച്ച് നമ്മളെ ഞെട്ടിച്ച, കുഞ്ഞുനീലി എന്ന കഥാപാത്രമായി എത്തിയ തൃശൂർ പുതുരുത്തി സ്വദേശിനി ദുർഗ സി വിനോദ്. മൂന്ന് വയസ് മുതൽ കളരി അഭ്യസിക്കുന്ന ദുർഗയ്ക്ക് കുഞ്ഞിനീലിയെ അവതരിപ്പിക്കുക എന്നത് അനായാസ പ്രക്രിയ ആയിരുന്നു. അച്ഛനാണ് ദുർഗയുടെ ഗുരു. മൂന്നര […]

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ ഹൈക്കോടതി കാണും

മലയാള ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി തീരുമാനം. സെൻസർ ബോർഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ശനിയാഴ്ച സിനിമ കാണാമെന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് അറിയിച്ചു. സിനിമയ്ക്ക് പ്രദർശനാനുമതി വിലക്കിയ സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച സിനിമ കാണാമെന്ന് ജഡ്ജി വ്യക്തമാക്കി. സിനിമ സ്റ്റുഡിയോയില്‍ കാണാന്‍ സൗകര്യമൊരുക്കാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ […]

വിസ്മയയുടെ ‘തുടക്കം’ പോസ്റ്റർ പുറത്തു വിട്ടു. സംവിധായകൻ ജൂഡ് ആന്റണി; മകൾക്ക് ആശംസയുമായി മോഹൻലാൽ

മോഹൻലാലിൻ്റെ മകൾ വിസ്മയ നായികയാകുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘തുടക്കം’ എന്നാണ് സിനിമയുടെ പേര്. ജൂഡ് ആൻ്റണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകനും ചിത്രത്തിലുണ്ടെന്നാണ് വിവരം. മകൾക്ക് ആശംസയറിയിച്ചുകൊണ്ട് മോഹൻലാൽ തന്നെയാണ് ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചത്. ആശിർവാദ് സിനിമാസിൻ്റെ മുപ്പത്തിയേഴാം സിനിമയിലാണ് താരപുത്രി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. എഴുത്ത്, ചിത്രരചന തുടങ്ങിയ മേഖലയിലായിരുന്നു വിസ്മയ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ചിത്രത്തിൽ മോഹൻലാൽ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. പ്രണവ് മോഹൻലാലും പ്രിയദർശൻ്റെ മകൾ കല്യാണിയും സിനിമയിലെത്തിയപ്പോൾത്തന്നെ […]

ജാനകി എന്ന് പേരിടുന്നതില്‍ തടസമെന്തെന്ന് കൃത്യമായ ഉത്തരം വേണം’, സെൻസർ ബോർഡിനോട് ഹൈക്കോടതിയുടെ നിർദേശം

ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ കഥാപാത്രത്തിന് ജാനകിയെന്ന പേര് നല്‍കിയതിന് അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഹൈക്കോടതി. സിനിമയുടെ പേര് വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.ജാനകി എന്ന് പേരിടുന്നതില്‍ തടസമെന്തെന്ന് കൃത്യമായ ഉത്തരം വേണം. ആരുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തുന്നതെന്ന് മറുപടി നല്‍കണം. എന്ത് പേരിടണമെന്ന് സെന്‍സര്‍ ബോര്‍ഡാണോ സംവിധായകനോട് നിര്‍ദേശിക്കുന്നതെന്ന് […]

Back To Top