Flash Story
വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.
യുക്രൈനിൽ കൊല്ലപ്പെട്ട മർച്ചൻ്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിൻ്റെ വീട് ജില്ലാ കളക്ടർ സന്ദർശിച്ചു
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
കർഷകരുടെ ക്ഷേമത്തിന് സർക്കാർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും- മന്ത്രി മോൻസ് ജോസഫ്
നെന്മാറ കൊലക്കേസ് പ്രതി ചെന്തമരക്ക് വധശിക്ഷ. 20 ലക്ഷം രൂപ പിഴയും
ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്സീം.
പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ


മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി
ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം
ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെചിത്രീ
കരണം നവംബർ പതിനേഴ് തിങ്കളാഴ്ച്ച കുട്ടിക്കാനത്ത് ആരംഭിച്ചു.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ
‘ഒഫീഷ്യൽ ലോഞ്ചിംഗ്
കഴിഞ്ഞ ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ അരങ്ങേറിയിരുന്നു.
ഒരുകൊച്ചുകുടുംബ
ചിത്രമെന്ന് സംവിധായകൻ ജൂഡ് ആൻ്റെണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തേക്കുറിച്ച്പറഞ്ഞിരുന്നു. ചിത്രത്തേക്കുറിച്ച് അതിനപ്പുറത്തേ ക്കൊന്നും കടക്കുന്നില്ല. എന്നിരുന്നാലും ചില മാജിക്കുകൾ ചിത്രത്തിലുണ്ടാകു മെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.
2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആൻ്റെണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്.
എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആൻ്റെണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മെയിൻ സ്ട്രീം സിനിമയുടെ ഭാഗമാകാനൊരു
ങ്ങുന്നു. എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു. ഈ കഥാപാത്രമവതരിപ്പിച്ച നടനേക്കുറിച്ച് ഏറെ അന്വേഷ ഞങ്ങളും നടന്നിരുന്നു. അതിനു വിരാമമിട്ടുകൊണ്ടാണ് ആശിഷ് ജോ ആൻ്റെണി തുടക്കത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആൻ്റെണി പെരുമ്പാവൂരിൻ്റെ മകനാണ് ആശിഷ് .
മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്. ഒപ്പം ചില കൗതുകങ്ങളും പ്രതീക്ഷിക്കാം.
ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ,
എഡിറ്റിംഗ്- ചമൻ ചാക്കോ.
പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ.
മേക്കപ്പ് – ജിതേഷ് പൊയ്യ .
കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് ഏബ്രഹാം.
ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
വാഴൂർ ജോസ്.

Back To Top
onwin